എറണാകുളം: സ്വകാര്യ ബാങ്ക് വീട് ജപ്‌തി ചെയ്‌തതോടെ പെരുവഴിയിലായ പറവൂരിലെ സന്ധ്യയുടെ പേരിലുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിൽ നാലര ലക്ഷം രൂപ അടച്ച് ലുലു ഗ്രൂപ്പ്. ജപ്‌തി നടപടികളുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കുന്നതോടെ സന്ധ്യയുടെ വീടിന്‍റെ ആധാരം ബാങ്ക് അധികൃതർ കൈമാറും. സന്ധ്യയുടെ മക്കളുടെ തുടർ പഠനത്തിനായി, മാസം പലിശ ലഭിക്കും വിധത്തിൽ പത്ത് ലക്ഷം രൂപ ഫെഡറൽ ബാങ്ക് നോർത്ത് പറവൂർ ശാഖയിലും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സന്ധ്യയുടെയും മക്കളുടെയും പേരില്‍ ജോയിന്‍റ് അക്കൗണ്ടായാണ് പത്ത് ലക്ഷം നിക്ഷേപിച്ചത്. തിങ്കളാഴ്‌ച ബാങ്കിങ് സമയം കഴിഞ്ഞിതിനാൽ സന്ധ്യയ്ക്കും മക്കൾക്കും ജപ്‌തി ചെയ്‌ത വീട്ടിൽ കയറാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ യൂസഫലി നേരി സ്വകാര്യ ഫിനാൻസ് എംഡിയെ വിളിച്ച് വീട് തുറന്ന് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.