കൊല്ലം: ഇപി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അതിന്‍റെ പേരിൽ എൽഡിഎഫിന് തിരിച്ചടി ഉണ്ടാകില്ല. സിപിഎമ്മിലെ ഒരു നേതാവിനെ ബിജെപിയിലേക്ക് കൊണ്ടുപോയാൽ കൂടെ 10 സിപിഎംകാരെ എങ്കിലും കൊണ്ടുപോകാൻ കഴിയുമോ എന്നും ഗണേഷ് കുമാര്‍ ചോദിച്ചു. പത്തനാപുരം മൗണ്ട് കാബോർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാവദേക്കറെ ഇപി ജയരാജൻ കണ്ടത് വ്യക്തിപരം; എൽഡിഎഫിന് തിരിച്ചടി ഉണ്ടാകില്ല: കെബി ഗണേഷ് കുമാർ - GANESH KUMAR ON EP JAYARAJAN ISSUE - GANESH KUMAR ON EP JAYARAJAN ISSUE
സിപിഎമ്മിലെ ഒരു നേതാവിനെ ബിജെപിയിലേക്ക് കൊണ്ടുപോയാൽ കൂടെ 10 സിപിഎംകാരെ എങ്കിലും കൊണ്ടുപോകാൻ കഴിയുമോയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ.
lok sabha election 2024: Minster K B Ganesh kumar cast his vote in Pathanapuram
Published : Apr 26, 2024, 3:50 PM IST