കേരളം

kerala

ETV Bharat / state

ഇടത്തോട്ടും വലത്തോട്ടും ചായ്‌വുള്ള എറണാകുളം മണ്ഡലം; ഇക്കുറി കൈപിടിക്കുമോ ? അരിവാളെടുക്കുമോ ?

എറണാകുളം ലോക്‌സഭ തെരഞ്ഞെടുപ്പ് മണ്ഡലത്തിന്‍റെ ചരിത്രം. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി നേടുന്ന വോട്ടുകൾ നിർണായകമാകും.

lok sabha election 2024  Ernakulam lok sabha constituency  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  എറണാകുളം ലോക്‌സഭ മണ്ഡലം  parliament election
Lok sabha election 2024

By ETV Bharat Kerala Team

Published : Feb 26, 2024, 7:39 PM IST

Updated : Feb 26, 2024, 8:01 PM IST

എറണാകുളം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ലോക്‌സഭ മണ്ഡലങ്ങളിൽ ഒന്നാണ് എറണാകുളം. തെരെഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അഞ്ച് തവണ മാത്രമാണ് കോൺഗ്രസിന് ഈ മണ്ഡലം നഷ്‌ടമായത്. ആദ്യമായി 1967ൽ വി വി മേനോനിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്.

വി വി മേനോൻ

തുടർന്ന് 1971ൽ ഹെൻറി ഓസ്റ്റിനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിക്കുകയും ചെയ്‌തു. 1996ൽ കോൺഗ്രസുകാരനായസേവ്യർ അറയ്ക്കൽ ഇടതുമുന്നണി പിന്തുണയോടെയാണ് വിജയിച്ചത്.

സേവ്യർ അറയ്‌ക്കൽ

അന്ന് അദ്ദേഹം തോൽപ്പിച്ചതാകട്ടെ കെ വി തോമസിനെ ആയിരുന്നു.

സേവ്യർ അറയ്ക്കൽ വൃക്ക രോഗബാധിതനായി മരണപ്പെട്ടതോടെ 1997ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ സെബാസ്റ്റ്യൻ പോളിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിർത്തുകയും ചെയ്‌തു. 1998ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോർജ് ഈഡനായിരുന്നു വിജയം.

ജോർജ് ഈഡൻ

2003ലെ ഉപതെരെഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾവീണ്ടും ഇടത് രക്ഷകനായി.

2004ലും അദ്ദേഹം വിജയം ആവർത്തിച്ചു.

സെബാസ്റ്റ്യൻ പോൾ
വർഷം വിജയി പാർട്ടി
1967 വി വി മേനോൻ സിപിഎം
1971 ഹെൻറി ഓസ്റ്റിൻ കോൺഗ്രസ്
1977
1980 സേവ്യർ അറയ്‌ക്കൽ
1984 കെ വി തോമസ്
1989
1991
1996 സേവ്യർ അറയ്ക്കൽ

കോൺഗ്രസ്

(ഇടതുപിന്തുണ)

1997 സെബാസ്റ്റ്യൻ പോൾ

സ്വതന്ത്രൻ

(ഇടതുമുന്നണി)

1998 ജോർജ് ഈഡൻ കോൺഗ്രസ് 2003 സെബാസ്റ്റ്യൻ പോൾ

സ്വതന്ത്രൻ

(ഇടതുമുന്നണി)

2004 2009 കെ വി തോമസ് കോൺഗ്രസ് 2014 2019 ഹൈബി ഈഡൻ കോൺഗ്രസ്

എറണാകുളം ലോകസഭ മണ്ഡലത്തിൽ നിന്നും 1984, 1989, 1991,2009, 2014 വർഷങ്ങളിൽ വിജയിച്ച കെ വി തോമസാണ് ലോക്‌സഭയിൽ മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരിൽ കെ വി തോമസിനെ മാത്രമായിരുന്നു കോൺഗ്രസ് സീറ്റ് നിഷേധിച്ച് മാറ്റിനിർത്തിയത്. തന്നെ അറിയിക്കുക പോലും ചെയ്യാതെ സീറ്റ് നൽകാതെ മാറ്റി നിർത്തിയതോടെയായിരുന്നു കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് അദ്ദേഹം കോൺഗ്രസ് വിടുകയും ചെയ്‌തു.

കെ വി തോമസ്

എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോകസഭ നിയോജക മണ്ഡലം. നിലവിൽ കളമശ്ശേരി, വൈപ്പിൻ, കൊച്ചി നിയമസഭ മണ്ഡലങ്ങളാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്. ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലകാലങ്ങളിൽ ഇരുമുന്നണികളും സ്ഥാനാർഥി നിർണയത്തിൽ ഈ സമുദായത്തെയാണ് പരിഗണിക്കാറുള്ളത്.

ഹൈബി ഈഡൻ

കഴിഞ്ഞ തവണ പി രാജീവിനെ ഇറക്കി സിപിഎം ഒരു പരീക്ഷണം നടത്തിയെങ്കിലും ഫലം വലിയ തിരിച്ചടിയായിരുന്നു. ഹൈബി ഈഡൻ 4,91,263 വോട്ട് നേടിയപ്പോൾ പി രാജീവ് 3,22,110 വോട്ടാണ് നേടിയത്. 1991ന് ശേഷം 2019ലാണ് സിപിഎം ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്.

സർപ്രൈസ് സ്ഥാനാർഥി, സിപിഎമ്മിന്‍റെ കരുനീക്കം: ഇത്തവണ മണ്ഡലം തിരികെപ്പിടിക്കാനുള്ള ഊർജിതമായ ശ്രമങ്ങളിലാണ് സിപിഎം. എറണാകുളത്ത് സിപിഎം ഇതെന്ത് ഭാവിച്ചാണെന്ന് എതിരാളികള്‍ സംശയിച്ചുപോകുന്ന തരത്തില്‍ അമ്പരപ്പിക്കുന്ന നീക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നടത്തിയത്. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗമായ കെ ജെ ഷൈനാണ് ഇത്തവണ എറണാകുളത്ത് സിപിഎം സ്ഥാനാർഥിയാവുക.

ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് പോലും സുപരിചിതയെല്ലെങ്കിലും, വനിത നേതാവ് എന്ന നിലയിൽ പാർട്ടി നേതൃത്വത്തിന് യോഗ്യയായ സ്ഥാനാർഥിയാണ് കെ ജെ ഷൈൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നാട്ടിൽ നിന്നും സ്ഥിരമായി വടക്കൻ പറവൂർ നഗരസഭയിലേക്ക് ജയിച്ച് കയറുന്ന ഷൈൻ എറണാകുളം ലോകസഭ മണ്ഡലത്തിലും തുറുപ്പ് ചീട്ടായി മാറുമെന്നാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ.

ലത്തീൻ സമുദായത്തിന് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ സാമുദായിക സമവാക്യം കൂടി പാലിക്കാൻ കെ ജെ ഷൈനിലൂടെ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ആഞ്ഞുപിടിച്ചാൽ യുഡിഎഫ് കോട്ടയിൽ വിജയിച്ചു കയറാമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

അതേസമയം, കഴിഞ്ഞ തവണ പി രാജീവിനെതിരെ വൻ വിജയം നേടിയ ഹൈബി ഈഡൻ തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയാവുക. ബിജെപിക്ക് മികച്ച സംഘടന സംവിധാനമുള്ള മണ്ഡലത്തിൽ അൽഫോൺസ് കണ്ണന്താനത്തിന് കഴിഞ്ഞ തവണ 1,37,749 വോട്ടാണ് നേടാനായത്. വിജയ പ്രതീക്ഷയില്ലെങ്കിലും ഇടത്, വലത് മുന്നണികളുടെ ജയ പരാജയങ്ങളിൽ ബിജെപി നേടുന്ന വോട്ടുകൾ നിർണായമാകും. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയേയാണ് ബിജെപി എറണാകുളത്ത് പരിഗണിക്കുന്നത്.

Last Updated : Feb 26, 2024, 8:01 PM IST

ABOUT THE AUTHOR

...view details