കാസര്‍കോട്:കൊളത്തൂരില്‍ തുരങ്കത്തില്‍ കുടുങ്ങിയ പുലിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പുലി ചാടിപ്പോയി. ഇന്ന് (ഫെബ്രുവരി 6) പുലർച്ചെ 3 മണിയോടെ വയനാട്ടിൽ നിന്നും എത്തിയ ആർആർടി സംഘമാണ് പുലിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചത്. മയക്കുവെടി വയ്ക്കുന്നതിനിടയിലാണ് പുലി തുരങ്കത്തിൽ നിന്നും ചാടിപ്പോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ (ഫെബ്രുവരി 5) വൈകിട്ടാണ് ചാളക്കാട് മടന്തക്കോട് സ്വദേശി വി കൃഷ്‌ണന്‍റെ കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിൽ പുലിയെ കണ്ടെത്തിയത്. പ്രദേശവാസികളാണ് പാറക്കെട്ടിൽ നിന്ന് ഗർജനം കേട്ട് ആദ്യം സംഭവസ്ഥലത്തെത്തിയത്. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ സംഭവസ്ഥലത്തെത്തിയാണ് തുരങ്കത്തിൽ കുടുങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു (ETV Bharat) അതേസമയം പുലിയെ പിടിച്ചില്ലെന്ന് ആരോപിച്ച് വനംവകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തി. പുലിയെ കയ്യിൽ കിട്ടിയിട്ടും അധികൃതർക്ക് പിടിക്കാൻ സാധിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്‌ചയായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്. പുലിയെ പിടികൂടുന്നതിനായി കൂട് വയ്ക്കാനുള്ള നീക്കത്തിലായിരുന്നു വനംവകുപ്പ്. ഇതിനിടെയാണ് പുലി തുരങ്കത്തില്‍ കുടുങ്ങിയത്.
Also Read:പുല്‍പ്പള്ളിയെ വിറപ്പിക്കാന്‍ ഇനി പെണ്‍കടുവയില്ല; തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി