കേരളം

kerala

ETV Bharat / state

'റീഫണ്ടുകൾ പെട്ടെന്ന് കിട്ടും'; ഓൺലൈൻ റിസർവേഷൻ പോളിസി അടിമുടി പരിഷ്‌കരിച്ച് കെഎസ്ആർടിസി - KSRTC ONLINE RESERVATION POLICY - KSRTC ONLINE RESERVATION POLICY

നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പരിഷ്‌കരണം.

KSRTC  REVISED ONLINE RESERVATION POLICY  ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്‌കരണം  ഓൺലൈൻ പാസഞ്ചർ റിസർവേഷൻ
Representative Image (Source : ETV Bharat Reporter)

By ETV Bharat Kerala Team

Published : May 19, 2024, 10:57 PM IST

തിരുവനന്തപുരം:ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്‌കരിച്ച് കെഎസ്ആർടിസി. യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിലാണ് പരിഷ്‌കണം. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പരിഷ്‌കരണം.

പരിഷ്‌കണം ഇങ്ങനെ:

  • ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും.
  • സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും. (റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ് )
  • തകരാർ / അപകടം / മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളിൽ തന്നെ തിരികെ നൽകും. ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്‌ടർ /ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകണം.
  • റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും പിഴയായി ടി തുക ഈടാക്കും.
  • രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്‌തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.
  • റിസർവേഷൻ സോഫ്റ്റ്‌വെയറിൻ്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്‌തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.
  • നിശ്ചിത പിക്കപ്പ് പോയിൻ്റിൽ നിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റിയില്ലെങ്കിൽ ഈ ക്ലൈമിന് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും.
  • ഷെഡ്യൂൾ ചെയ്‌ത ഉയർന്ന ക്ലാസ്സ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്‌തതെങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും.യാത്രയ്ക്കിടെ ക്ലൈമിൻ്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്‌തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിൻ്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിൻ്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്‌തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.

ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് rsnksrtc@kerala .gov .in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

Also Read :കെഎസ്ആർടിസി ബസ് കുഴിയിൽ വീണു; യാത്രക്കാർക്ക് പരിക്ക്

ABOUT THE AUTHOR

...view details