കൊല്ലം:ലോക്‌സഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്‌ണകുമാര്‍. താലൂക്ക് ജംഗ്‌ഷനില്‍ നിന്നും നേതാക്കള്‍ക്കൊപ്പം ചെണ്ട മേളത്തിന്‍റെ അകമ്പടിയോടെയാണ് കൃഷ്‌ണ കുമാര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് വരണാധികാരിയായ ജില്ല കലക്‌ടര്‍ എൻ.ദേവീദാസിന് 4 സെറ്റ് പത്രിക സമര്‍പ്പിച്ചത്. മലയാളത്തില്‍ പ്രതിജ്ഞ ചൊല്ലിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്.
'കൊല്ലത്ത് ചരിത്ര വിജയം നേടും'; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്‌ണകുമാര്‍ - Krishna Kumar Files Nomination - KRISHNA KUMAR FILES NOMINATION
കൊല്ലത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കൃഷ്‌ണ കുമാര്‍. 4 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച കൃഷ്‌ണകുമാര്‍ വയനാട്ടിലേത് നാടകമെന്നും പരിഹസിച്ചു.
Published : Apr 3, 2024, 6:32 PM IST
|Updated : Apr 3, 2024, 7:06 PM IST
കൊല്ലത്ത് എന്‍ഡിഎ മുന്നണി ചരിത്ര വിജയം നേടുമെന്ന് പത്രിക സമര്‍പ്പണത്തിന് പിന്നാലെ കൃഷ്‌ണ കുമാര്‍ പ്രതികരിച്ചു. മാധ്യമങ്ങൾക്ക് ശരിയായ പൾസ് ലഭിച്ചിട്ടുണ്ട്. നേത്തെ രണ്ട് സീറ്റ് പോലും ലഭിക്കില്ല എന്ന രീതിയായിരുന്നു. എന്നാല്‍ ഇപ്പോൾ രണ്ട് സീറ്റ് ഒഴികെ ഏതും ജയിക്കും എന്ന സാഹചര്യമാണുള്ളത്.
വയനാട് നടക്കുന്നത് നാടകമാണെന്നും കൃഷ്‌ണ കുമാര്‍ പറഞ്ഞു. ദക്ഷിണമേഖല പ്രസിഡൻ്റ് കെ.സോമൻ, ജില്ല പ്രസിഡൻ്റ് ബി.ബി ഗോപകുമാർ, കൃഷ്‌ണ കുമാറിന്‍റെ ഭാര്യ സിന്ധു, മകൾ ദിയ എന്നിവരും പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു.