കേരളം

kerala

കോട്ടയം നഗരസഭ തട്ടിപ്പ്; അഖിൽ സി വർഗീസിന് സസ്പെൻഷൻ - Akhil C Varghese Suspended

By ETV Bharat Kerala Team

Published : Aug 10, 2024, 7:50 AM IST

അഖിൽ സി വർഗീസിനെ സസ്പെന്‍ഡ് ചെയ്‌തു. കോട്ടയം നഗരസഭയില്‍ നിന്ന് പെൻഷൻ തുക വകമാറ്റി അയച്ച് തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. നഗരസഭയിൽ 3 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി.

KOTTAYAM MUNICIPALITY PENSION FRAUD  കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ്  KOTTAYAM MUNICIPALITY MONEY FRAUD  അഖിൽ സി വർഗീസ് സസ്പെന്‍ഷന്‍
AKHIL C VARGHESE (ETV Bharat)

കോട്ടയം:കോട്ടയം നഗരസഭയിൽ നിന്ന് മൂന്നുകോടി രൂപ തട്ടിപ്പ് നടത്തിയ അഖിൽ സി വർഗീസിന് സസ്പെൻഷൻ. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് പരിശോധിച്ചതിൽ അപാകതകൾ ബോധ്യപ്പെട്ടതോടെയാണ് നടപടി. വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു അഖിൽ സി വർഗീസ്.

Suspension Order (ETV Bharat)

2020-23 കാലയളവിൽ ഒരോ മാസവും അഞ്ച് ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. അമ്മയുടെ അക്കൗണ്ടിലേക്കാണ് പെൻഷൻ തുക വകമാറ്റി അയച്ചിരുന്നത്. അഖിലിന് വേണ്ടിയുള്ള പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് നടപടി.

Also Read:കോട്ടയം നഗരസഭയിൽ വ്യാപക ക്രമക്കേട്: നടന്നത് 3 കോടിയുടെ തട്ടിപ്പ്; മുൻ ക്ലർക്കിനെതിരെ പരാതി

ABOUT THE AUTHOR

...view details