എറണാകുളം :കൊടകര കുഴല്‍പ്പണ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി സംസ്ഥാന നേതൃത്വം പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് 3.5 കോടി ഹവാല പണം കർണാടകത്തില്‍ നിന്ന് ബിജെപിക്കുവേണ്ടി കേരളത്തില്‍ എത്തിയെന്നും, എന്നാൽ 3 വര്‍ഷം കഴിഞ്ഞിട്ടും കേസിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് പൊതുതാൽപര്യ ഹർജി.
തെരഞ്ഞെടുപ്പിന് ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നത് അതിന്‍റെ സാധുതയെ തന്നെ ഇല്ലാതാക്കും. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ യുഎപിഎ വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം നടത്തണം. ഹവാല പണം ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താൻ സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും നിർദേശം നൽകണം .
എൻഐഎ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇഡി, എൻഐഎ തുടങ്ങിയവരാണ് പൊതുതാൽപ്പര്യ ഹർജിയിലെ എതിർകക്ഷികൾ. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും പ്രശസ്‌തിയ്ക്കു വേണ്ടിയാണ് ഹർജിയെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
അതേസമയം രാഷ്ട്രീയ ചേരിതിരിവിന് കോടതിയെ വേദിയാക്കാനാകില്ലെന്നും , അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്നും മറ്റ് കാരണങ്ങൾ ഹർജിക്കാർക്കുണ്ടേയേക്കാം. എന്നാലതൊന്നും അനുവദിക്കാനാകില്ലെന്നും കോടതി വാക്കാൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പൊതുതാൽപര്യഹർജി നിലനിൽക്കില്ലെന്നാണ് കേന്ദ്ര നിലപാട്. ഹർജി ഈ മാസം 14-ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പൊതുതാൽപര്യ ഹർജി നിലനിൽക്കുമോയെന്ന് വ്യക്തമാക്കാനായാണ് ഹർജി മാറ്റിയിരിക്കുന്നത്.
Also Read : സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച് നല്‍കാമെന്ന് വാഗ്‌ദാനം, പകരം വേണ്ടത് രണ്ടരക്കോടി; ഒടുവില്‍ സൈനികന്‍ ജയിലില്‍ - Money For EVM Manipulation