തിരുവനന്തപുരം: വ്യാജ ജോലി വാഗ്‌ദാനങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്‍റെ പോസ്‌റ്റിലും സിനിമ താരം സുരേഷ് കൃഷ്‌ണ. സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായ സുരേഷ് കൃഷ്‌ണയുടെ ക്രിസ്‌ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ 'പനിനീർ നിലാവിൻ പൂ മഴ...' എന്ന ആദ്യ വരിയോടെയാണ് വ്യാജ ജോലി വാഗ്‌ദാനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് വിവരിക്കുന്ന ഫെസ്ബുക്ക് പോസ്‌റ്റ്. വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ വ്യാപകമാണെന്നും ഇതിൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകി, അത് പൂർത്തീകരിച്ചാൽ പണം നൽകുമെന്ന് പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യും. പറഞ്ഞ പണം യഥാസമയം കിട്ടുന്നതോടെ ആകൃഷ്‌ടനാകുന്ന ഇര, കൂടുതൽ പണം മുടക്കാൻ തയ്യാറാകും. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു.
ജോലി പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്‍റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കുമെന്നും പോസ്‌റ്റിൽ പറയുന്നു. അടുത്തിടെ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അവബോധം ലക്ഷ്യമിട്ടുള്ള പൊലീസിന്‍റെ പോസ്‌റ്റ്.
Also Read:സോഷ്യൽ മീഡിയ ഭരിച്ച് കൺവിൻസിങ് സ്‌റ്റാർ; ട്രോളുകളിൽ പ്രതികരിച്ച് നടൻ സുരേഷ് കൃഷ്‌ണ