തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിവസം. ട്രഷറി അക്കൗണ്ടുകളിലേക്ക് ശമ്പളമെത്തിയിട്ടുണ്ടെങ്കിലും ഇത് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാങ്കേതിക തടസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. ഈ പ്രശ്‌നം പരിഹരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്‌തേക്കുമെന്നാണ് സൂചന.
മൂന്ന് ലക്ഷത്തോളം സർക്കാർ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാനുള്ളത്. സംസ്ഥാനത്ത് ഇത് ആദ്യമായണ് ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി മുടങ്ങുന്ന സാഹചര്യമുണ്ടാകുന്നത്. അതേസമയം, ശമ്പളം അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഇന്ന് രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.