തിരുവനന്തപുരം :രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് കേരള സര്‍ക്കാരിന്‍റെ പരസ്യങ്ങള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം. മലയാളികള്‍ കൂടുതലായുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ 100 തിയേറ്ററുകളിലാണ് പരസ്യം പ്രദര്‍ശിപ്പിക്കുന്നത്.
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ 28 ദിവസം പ്രദര്‍ശിപ്പിക്കും. കേരളത്തിന്‍റെ ഭരണനേട്ടം, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മറ്റ് സവിശേഷ നേട്ടങ്ങള്‍ എന്നിവയാണ് വീഡിയോയിലുണ്ടാവുക. ഇതിനായി 18,19,843 രൂപ സര്‍ക്കാര്‍ അനുവദിച്ചു.