കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാർ; സംസ്ഥാനത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് പിജെ ജോസഫ് - PJ Joseph on Mullaperiyar - PJ JOSEPH ON MULLAPERIYAR

കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടലാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് എന്ന് പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

PJ JOSEPH KERALA CONGRESS  MULLAPERIYAR DAM SAFETY CONCERNS  മുല്ലപ്പെരിയാർ സുരക്ഷ  പിജെ ജോസഫ് കേരള കോണ്‍ഗ്രസ്
PJ Joseph (ETV Bharat)

By ETV Bharat Sports Team

Published : Sep 20, 2024, 3:24 PM IST

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. മികച്ച രീതിയിൽ കേസ് നടത്താൻ സർക്കാർ ശ്രദ്ധിക്കണമെന്നും പിജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടലാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത് എന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം ഈ മാസം ആദ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചിരുന്നു. ഒരു വര്‍ഷത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം.

സ്വതന്ത്ര വിദഗ്‌ധന്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഡാമില്‍ സുരക്ഷ പരിശോധന നടത്തുക. ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവയാണ് സംഘം പരിശോധിക്കുക.

Also Read:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാപരിശോധനയ്‌ക്ക് അനുമതി; ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ABOUT THE AUTHOR

...view details