കേരളം

kerala

ETV Bharat / state

ചതിച്ചത് ഗൂഗിൾ മാപ്പ്; എളുപ്പവഴി കാട്ടിയത് താഴ്‌ചയിലേക്ക്, അപകടത്തില്‍ പൊലിഞ്ഞത് 2 ജീവനുകള്‍ - KANNUR BUS ACCIDENT DETAILS

നാടക സംഘ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.

KANNUR KELAKAM BUS ACCIDENT  GOOGLE MAP BUS ACCIDENT KANNUR  കണ്ണൂര്‍ നാടക സംഘം ബസ് അപകടം  ഗൂഗിള്‍ മാപ്പ് ബസ് അപകടം
Bus Overturned in Kelakam (ETV Bharat)

By ETV Bharat Kerala Team

Published : Nov 15, 2024, 11:41 AM IST

കണ്ണൂർ:കടന്നപ്പള്ളിയിലെ നാടക അവതരണം കഴിഞ്ഞ് രാത്രിയോടെയാണ് നാടക സംഘം കണ്ണൂരിൽ നിന്ന് മടങ്ങുന്നത്. ബത്തേരിയിലേക്കായിരുന്നു യാത്ര. കുത്തനെ ഉള്ള മലനിരകളും റോഡുകളും ഉള്ള പാത. വലിയ ബസുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാംപടിയിലേത്. കുത്തനെയുള്ള ഇറക്കവും വളവുകളും ഉണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗൂഗിൾ മാപ്പിന്‍റെ നിർദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്‌തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് കടന്നു പോയത്. മലയാംപടി എസ് വളവിലെത്തിയതും പെട്ടെന്ന് നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു.

അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.

ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കായംകുളം സ്വദേശി ഉമേഷിന്‍റെ നില ഗുരുതരമാണ്.

Also Read:നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details