കോഴിക്കോട് : വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടലിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഉരുള്‍പൊട്ടലിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്ത് വിട്ടത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (ഐഎസ്ആര്‍ഒ) റിപ്പോര്‍ട്ട് പ്രകാരം ഇതേ സ്ഥലത്തെ പഴയ ഒരു ഉരുള്‍പൊട്ടലിന്‍റെ തെളിവും കിട്ടിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് കേന്ദ്രം കാര്‍ട്ടോസാറ്റ് -3 ഒപ്റ്റിക്കല്‍ ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവും വഴിയാണ് ഉരുള്‍പൊട്ടല്‍ വിശകലനം ചെയ്‌തത്.
സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതെന്നുമാണ് ഐഎസ്ആര്‍ഒ വിലയിരുത്തൽ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്ഭവം 1,550 മീറ്റർ ഉയരത്തിലാണ്. അവശിഷ്‌ടങ്ങളുടെ ഒഴുക്ക് നദിയുടെ ഗതി വിശാലമാക്കുകയും, തീരത്തെ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ഒരു ദുരന്ത ചിത്രങ്ങൾ വ്യക്തമാക്കുന്നു.