ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിഫൈനലിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ ജമ്മു കശ്‌മീരിനെ ഒരു ഗോളിന് വീഴ്‌ത്തിയാണ് കേരളത്തിന്‍റെ മുന്നേറ്റം. ഹൈദരാബാദില്‍ ആവേശകരമായ പോരാട്ടത്തിൽ രണ്ടാം പകുതിയിലാണ് കേരളത്തിന്‍റെ വിജയഗോൾ പിറന്നത്. 72–ാം മിനിറ്റിൽ നസീബ് റഹ്മാനാണ് ലക്ഷ്യം കണ്ടത്. ടൂർണമെന്‍റിലെ കേരളത്തിന്‍റെ ടോപ് ഗോൾ സ്കോററും നസീബാണ്. ഏഴ് ഗോളുകളാണ് നസീബ് ഇതുവരെ അടിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിബി തോമസിന് കീഴിൽ മികച്ച ഫോമിലായിരുന്നു ക്വാർട്ടറിൽ എത്തുന്നത് വരെ കേരളത്തിന്‍റെ പ്രകടനം. ഒരു ഗോള്‍ വന്നതോടെ തിരിച്ചടിക്കാന്‍ കശ്‌മീര്‍ ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധം കോട്ട പോലെ ഉറച്ചുനിന്നു. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പുരിനെ കേരളം നേരിടും.
Another world class goal from Naseeb Rahman. His 7th in this season's Santosh Trophy. He is now the joint second highest scorer in the Santosh Trophy.
— Sanghapriyo (@SanghapriyoM) December 27, 2024
What a talent. pic.twitter.com/Oq5vXTr7W2
ഇന്നു രാത്രി 7.30ന് അവസാന ക്വാർട്ടറില്‍ മേഘാലയ സർവീസസിനെ നേരിടും. കേരളത്തിനു പുറമേ ബംഗാളും മണിപ്പൂരും സെമി പ്രവേശനം ഉറപ്പാക്കിയിരുന്നു. ഒഡീഷയെ തോൽപിച്ചു 52–ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി സെമിയില്‍ കടക്കുന്നത്. രണ്ടാം ക്വാർട്ടറിൽ ഡൽഹിയെ തകര്‍ത്താണ് മണിപ്പൂർ സെമിയില്‍ പ്രവേശിച്ചത്.
Fear the Finisher: Naseeb Rahman 🔥⚽#KeralaFootball #SantoshTrophy pic.twitter.com/pS3J6Kyb1Y
— Kerala Football Association (@keralafa) December 27, 2024
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഈ സീസണില്‍ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും കുറവ് ഗോളുകൾ വഴങ്ങുകയും ചെയ്തത് കേരളമാണ്. ഫൈനൽ റൗണ്ട് വരെ 29 ഗോളുകളാണ് കേരളം നേടിയത്. എന്നാല്‍ ഇതുവരെ 4 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. സന്തോഷ് ട്രോഫിയിൽ ഏഴാം തവണയാണ് കേരളവും ജമ്മുവും മത്സരിക്കുന്നത്. 7 തവണയും വിജയം കേരളത്തിനൊപ്പമായിരുന്നു.
Also Read: വിന്‍ഡീസ് വനിതകളെ തകര്‍ത്ത് ദീപ്‌തി; ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ - INDIA WON SERIES
Also Read: കോണ്‍സ്റ്റാസുമായി തര്‍ക്കം; കോലിയെ 'കോമാളിയാക്കി; പരിഹസിച്ച് ഓസീസ് മാധ്യമങ്ങള്‍ - VIRAT KOHLI