വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 38.5 ഓവറില്‍ 162 റണ്‍സാണെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറുപടിയില്‍ ഇന്ത്യ 28.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. വിന്‍ഡീസിന്‍റെ അടിവേര് പിഴുതെടുത്ത ബൗളിംഗ് നടത്തിയ ദീപ്‌തി ശര്‍മയാണ് മത്സരത്തിലെ വിജയശില്‍പി. ആറ് വിക്കറ്റാണ് താരം വീഴ്‌ത്തിയത്. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്‌തിയുടെ വിക്കറ്റ് നേട്ടം. ബാറ്റിങ്ങില്‍ 39 റണ്‍സുമായി ദീപ്‌തി പുറത്താവാതെ നിന്നു. രേണുക താക്കൂര്‍ നാല് വിക്കറ്റും വീഴ്ത്തി.
𝙏𝙝𝙖𝙩 𝙬𝙞𝙣𝙣𝙞𝙣𝙜 𝙛𝙚𝙚𝙡𝙞𝙣𝙜! 🤩
— BCCI Women (@BCCIWomen) December 27, 2024
Captain @ImHarmanpreet receives the @IDFCFIRSTBank Trophy 🏆#TeamIndia win the ODI series 3-0 💪 pic.twitter.com/glblLcPBc7
വെസ്റ്റ് ഇൻഡീസ് നിരയില്‍ 61 റൺസെടുത്ത ചിനൽ ഹെൻറിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ഷെമെയ്‌നെ ക്യാംപല്ലെ (46), ആലിയ അലെയ്‌നെ (21) എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കണ്ടത്. ക്വിന ജോസഫ് (0), ഹെയ്‌ലി മാത്യൂസ് (0), ദിയേന്ദ്ര ഡോട്ട് (5),സെയ്ദാ ജെയിംസ് (1), ഹെന്റി, അല്ലെയ്‌നെ, അഫി ഫ്‌ളെച്ചര്‍ (1), അഷ്മിനി മുനിസര്‍ (4), കരിഷ്മ രാംഹരാക്ക് (3) എന്നിവര്‍ നിറംമങ്ങിയ ബാറ്റിങ്ങാണ് കാഴ്‌ചവച്ചത്.
മറുപടി ബാറ്റിങ്ങില്‍ 55 റൺസിനിടെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 32 റൺസും ജെമീമ 29 റൺസിന്‍റെ ഇന്നിങ്‌സും കളിച്ചു. റിച്ച ഘോഷ് 29 റൺസെടുത്ത് പുറത്താകാതെ നിന്നു.
A splendid spell of 6⃣/3⃣1⃣
— BCCI Women (@BCCIWomen) December 27, 2024
A vital knock of 3⃣9⃣*@Deepti_Sharma06 is named the Player of the Match for her spectacular all-round efforts. 👏
Scorecard ▶️ https://t.co/cjHiI787hV#TeamIndia | #INDvWI | @IDFCFIRSTBank pic.twitter.com/jGDFx8ii9F
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ 211 റൺസിനും രണ്ടാം മത്സരത്തിൽ 115 റൺസിനും വിജയിച്ച ഇന്ത്യൻ ടീം മൂന്നാം മത്സരത്തിൽ 5 വിക്കറ്റിന് ജയിച്ചു. പരമ്പരയില്‍ രേണുക സിങ് താക്കൂർ ആകെ 10 വിക്കറ്റ് വീഴ്ത്തി. മാൻ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നടന്നതിൽ വെസ്റ്റ് ഇൻഡീസിനെ 3-0ന് ഇന്ത്യ ക്ലീൻ സ്വീപ് ചെയ്തു.
Also Read: കോണ്‍സ്റ്റാസുമായി തര്‍ക്കം; കോലിയെ 'കോമാളിയാക്കി; പരിഹസിച്ച് ഓസീസ് മാധ്യമങ്ങള്‍ - VIRAT KOHLI