ബനാന ചിപ്‌സെല്ലാം കഴിച്ച് മടുത്തിരിക്കുകയാണോ? എന്നാല്‍ പുതിയ ഒരു ഐറ്റമൊന്ന് പരീക്ഷിച്ചാലോ? കലോറി കുറഞ്ഞതും എന്നാല്‍ രുചിയില്‍ ഒട്ടും കുറവില്ലാത്തതുമായ ഒരു ചിപ്‌സിന്‍റെ റെസിപ്പിയാണിത്. പ്രധാന ചേരുവ മറ്റൊന്നുമല്ല കാരറ്റ് ആണ്. നല്ല ക്രിസ്‌പിയും ടേസ്റ്റിയുമായ കാരറ്റ് ചിപ്‌സ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- കാരറ്റ്
- ചില്ലി ഫ്ലൈക്‌സ്
- കുരുമുളക്
- വെളുത്തുള്ളി (പൊടി/പേസ്റ്റ്)
- എണ്ണ
- ഒറിഗാനോ
- എണ്ണ
- ഉപ്പ്
- ചാട് മസാല
തയ്യാറാക്കുന്ന വിധം: തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ കാരറ്റ് ഉണങ്ങിയ കോട്ടണ്‍ കൊണ്ടൊന്ന് തുടച്ചെടുക്കുക. തുടര്‍ന്ന് കാരറ്റ് ചിപ്‌സിന്‍റെ വലുപ്പത്തില്‍ അരിയാം. ആകൃതി ഏതായാലും ഒരേ വലുപ്പത്തില്‍ കനം കുറച്ച് വേണം അരിയാന്‍. ശേഷം അതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, ചില്ലി ഫ്ലൈക്‌സ്, ഒറിഗാനോ, വെളുത്തുള്ളി പൊടി, അല്‍പം എണ്ണ എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. 15 മിനിറ്റ് ഇതൊന്ന് റെസ്റ്റ് ചെയ്യാന്‍ വയ്‌ക്കാം. അതിന് ശേഷം അടുപ്പില്‍ ഒരു പാന്‍ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കാം. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കാരറ്റ് ചേര്‍ത്ത് നല്ല ക്രിസ്‌പിയായി വറുത്ത് കോരാം. തുടര്‍ന്ന് അല്‍പം ചാട് മസാല ചേര്‍ത്ത് ഇളക്കാം. ഇതോടെ നല്ല ക്രിസ്‌പിയും ടേസ്റ്റിയുമായ കാരറ്റ് ചിപ്‌സ് റെഡി.
Also Read |
- പുതിയാപ്ല സത്‌കാരത്തിന് തീന്മേശ നിറയുന്ന പലഹാരങ്ങള്‍; കണ്ണൂരിലെ വെറൈറ്റി വിഭവങ്ങള്‍, റെസിപ്പിയിതാ...
- മത്തി ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ... രുചിയില്‍ നോ കോംമ്പ്രമൈസ്
- ഇത് തനി നാടന്‍ രുചി; മിനിറ്റുകള്‍ കൊണ്ട് തയ്യാറാക്കാം 'പഴം അട'
- രാവിലെ ഒട്ടും സമയമില്ലെ? ബ്രേക്ക് ഫാസ്റ്റ് ഇതാക്കാം, ഞൊടിയിടയില്‍ തയ്യാറാക്കാവുന്ന റെസിപ്പി
- പഴമെല്ലാം ഒന്നിച്ച് പഴുത്തോ? ഇങ്ങനെയൊന്ന് ചെയ്‌ത് നോക്കൂ, കാലങ്ങളോളം കേടാകാതെയിരിക്കും