ന്യൂഡല്‍ഹി: സ്‌മാരകം നിര്‍മ്മിക്കാന്‍ ഇടമുള്ളിടത്ത് തന്നെ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍ സിങ്ങിന്‍റെ സ്‌മാരകത്തിന് സ്ഥലം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി അദ്ദേഹത്തോടുള്ള അനാദരവാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
പൂര്‍ണസൈനിക ബഹുമതികളോടെ ഡല്‍ഹിയിലെ നിഗംബോധ്‌ഘട്ടില്‍ മന്‍മോഹന്‍റെ സംസ്‌കാരം നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 11.45 ഓടെ സംസ്‌കാരം നടത്താനാണ് തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാല്‍ സ്‌മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്താത്തില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. മന്‍മോഹന്‍ സിങിന്‍റെ സ്‌മാരകത്തിനുള്ള സ്ഥലം അടുത്താഴ്‌ച തീരുമാനിക്കുമെന്നാണ് കുടുംബത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
സ്‌മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പുറത്തുവിട്ടിട്ടുണ്ട്.