ഇടുക്കി :വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്. എന്നാൽ മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഇരവികുളം ദേശീയോദ്യാനം തുറന്നു ; സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന - Iravikulam National Park - IRAVIKULAM NATIONAL PARK
വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് രണ്ടുമാസത്തേക്ക് പാര്‍ക്ക് അടച്ചിട്ടിരുന്നു. ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ.
Published : Apr 2, 2024, 10:21 AM IST
പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്. ഉദ്യാനം തുറന്നതോടെ വരും ദിവസങ്ങളില്‍ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ കണക്കെടുപ്പ് നടത്തും.
കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ കുഞ്ഞുങ്ങളുടെ ക്യത്യമായ എണ്ണം ലഭിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം നൂറ്റിഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍ പുതിയതായി പിറന്നിരുന്നു. അടച്ചിടലിന് ശേഷം ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.