കേരളം

kerala

ETV Bharat / state

'ഓവർ' സ്‌മാർട്ട്; ഗതാഗത യോഗ്യമാക്കിയെന്ന് മന്ത്രി പറഞ്ഞ റോഡുകളുടെ യദാര്‍ഥ അവസ്ഥ - IMPASSABLE SMART ROAD IN TVM - IMPASSABLE SMART ROAD IN TVM

തലസ്ഥാനത്തെ ടാറിങ് പണികൾ തീർന്നയുടൻ റോഡ് വെട്ടിപൊളിച്ചു. പല റോഡുകളും ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയിൽ.

സ്‌മാർട്ട്‌ റോഡ്  CONSTRACTION COMPLETED SMART ROAD  IMPASSABLE SMART ROAD  ഗതാഗതയോഗ്യമല്ലാത്ത സ്‌മാർട്ട്‌ റോഡ്
പണികൾ തീർന്നയുടൻ വെട്ടിപൊളിച്ച റോഡ് (Etv Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 6:16 PM IST

വരു പോകാം, ഓവർസ്‌മാർട്ടായ തലസ്ഥാനത്തെ റോഡുകളിലൂടെ ഒരു സാഹസിക യാത്ര (Etv Bharat)

തിരുവനന്തപുരം: മാർച്ച്‌ മാസത്തിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ തലസ്ഥാനത്തെ സ്‌മാർട്ട്‌ റോഡ് പണി നാളുകൾക്ക് ശേഷം ഒരുവിധം പൂർത്തിയായി വരുന്നുവെന്ന് പറയാം. മഴക്കാലവും സ്‌കൂൾ കാലവും എത്തിയതോടെ പണി പൂർത്തിയാകാതെ തുറന്നുകൊടുത്ത റോഡുകളിലെ സ്ഥിതി മുൻപത്തെക്കാൾ ഗുരുതരമാണ്. മാർച്ച് 21 ന് ഗതാഗതത്തിനായി തുറന്നു കൊടുത്തുവെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ പറഞ്ഞ എ കെ ജി ജംഗ്ഷൻ സ്പെൻസർ ജംഗ്ഷൻ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാൽ എത്തുക പടുകുഴിക്ക് മുന്നിൽ.

ടാറിങ് പണികൾ തീർന്നയുടൻ റോഡ് വെട്ടിപൊളിച്ചു. 170 മീറ്റർ ഒഴികെ ടാർ ചെയ്‌ത് ഗതാഗതത്തിന് തുറന്നു കൊടുത്തുവെന്ന് പറയുന്ന ഓവർബ്രിഡ്‌ജ് ഉപ്പിടാംമൂട് പാലം റോഡിലെയും സ്ഥിതി വ്യത്യസ്‌തമല്ല.

നഗരമധ്യത്തിലേക്കുള്ള ഈ റോഡിനെ ദിവസേന ആശ്രയിക്കുന്നത് കുട്ടികളും മുതിർന്ന പൗരന്മാരുമുൾപ്പെടെ നിരവധി പേരാണ്. നിർമാണം പൂർത്തിയായില്ലെങ്കിലും റോഡുകൾ ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ചെളിക്കുഴിയിലേക്ക് സഹസികമായി വാഹനം ഓടിച്ചെത്തുന്നവർ നിരവധിയാണ്.

സ്ഥലത്ത് ആശുപത്രി ചികിത്സയ്ക്കായി പോകുന്ന കിടപ്പ് രോഗികളും നട്ടം തിരിയുകയാണ്. 40 ൽ 38 റോഡുകളും ഗതാഗത യോഗ്യമാണെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ സ്‌മാർട്ട് റോഡിന്‍റെ പുരോഗതിയെക്കുറിച്ച് നൽകിയ വിശദീകരണം. എന്നാൽ ഭാഗികമായി പണിപൂർത്തിയാക്കിയ ശേഷമാണ് പല റോഡുകളും ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ളത്.

പലയിടത്തും അഗാധഗർത്തങ്ങൾക്ക് മുൻപിൽ ഒരു അപായ സൂചന പോലുമില്ല. ദീർഘാകാലമായി ഇഴഞ്ഞു നീങ്ങിയിരുന്ന നിർമാണം പൂർത്തിയാക്കി പല റോഡുകളും ഗതാഗതത്തിനായി തുറന്ന് കൊടുത്തുവെന്നത് ശരിയാണ്. എന്നാൽ മഴക്കാലമെത്തിയതോടെ ഭാഗികമായി തുറന്നു കൊടുത്ത റോഡുകളിലെ അഗാധ ഗർത്തങ്ങൾ ചെളികുളങ്ങളായി മാറിയിരിക്കുകയാണ്.

മുൻ കരാറുകാരൻ പണി കൃത്യമായി പൂർത്തിയാക്കാത്തതിനെ തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡിന് പദ്ധതിയുടെ പൂർണ്ണ ചുമതല കൈമാറുകയായിരുന്നു. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് സ്‌മാർട്ട് റോഡുകൾ ഗതാഗത യോഗ്യമാക്കി തുറന്നുകൊടുത്തെങ്കിലും മഴക്കാലം ആരംഭിച്ചതോടെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നിലവിൽ നിശ്ചലാവസ്ഥയിലാണ്.

മാർച്ച് 21 ന് ഗതാഗതത്തിനായി തുറന്നു കൊടുത്തുവെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ പറഞ്ഞ എ കെ ജി ജംഗ്ഷൻ സ്പെൻസർ ജംഗ്ഷൻ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാലറിയാം റോഡിന്‍റെ നിലവിലെ സ്ഥിതി. പുത്തൻ ടാറിട്ട റോഡിലൂടെ മുന്നിലേക്ക് പോകുമ്പോൾ എത്തുക പടുകുഴിക്ക് മുന്നിൽ. ടാറിങ് പണികൾ തീർന്നയുടൻ റോഡ് വെട്ടിപൊളിച്ചു. 170 മീറ്റർ ഒഴികെ ടാർ ചെയ്‌ത ഗതാഗതത്തിന് തുറന്നു കൊടുത്തുവെന്ന് പറയുന്ന ഓവർബ്രിഡ്‌ജ് ഉപ്പിടാംമൂട് പാലം റോഡിലെയും സ്ഥിതി വ്യത്യസ്‌തമല്ല.

നഗരമധ്യത്തിലേക്കുള്ള ഈ റോഡിനെ ദിവസേന ആശ്രയിക്കുന്നത് കുട്ടികളും മുതിർന്ന പൗരന്മാരുമുൾപ്പെടെ നിരവധി പേരാണ്. നിർമാണം പൂർത്തിയായില്ലെങ്കിലും റോഡുകൾ ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ചെളിക്കുഴിയിലേക്ക് സഹസികമായി വാഹനം ഓടിച്ചെത്തുന്നവർ നിരവധിയാണ്. സ്ഥലത്ത് ആശുപത്രി ചികിത്സയ്ക്കായി പോകുന്ന കിടപ്പ് രോഗികളും നട്ടം തിരിയുകയാണ്.

സ്‌കൂൾ കാലവും മഴക്കാലവും ഒന്നിച്ച് എത്തിയതോടെ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. ദീർഘാകാലമായി ഇഴഞ്ഞു നീങ്ങിയിരുന്ന നിർമാണം പൂർത്തിയാക്കി പല റോഡുകളും ഗതാഗതത്തിനായി തുറന്ന് കൊടുത്തുവെന്നത് ശരിയാണ്. എന്നാൽ മഴക്കാലമെത്തിയതോടെ ഭാഗികമായി തുറന്നു കൊടുത്ത റോഡുകളിലെ അഗാധ ഗർത്തങ്ങൾ ചെളികുളങ്ങളായി മാറിയിരിക്കുകയാണ്.

Also Read: കടല്‍ക്ഷോഭം: കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡ് തകർന്നു; ഗതാഗത നിരോധനം

ABOUT THE AUTHOR

...view details