കേരളം

kerala

ETV Bharat / state

ഇടുക്കിയിലും മഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; മലയോരമേഖലകളിൽ രാത്രി യാത്രയും നിരോധിച്ചു - RESTRICTIONS IN IDUKKI - RESTRICTIONS IN IDUKKI

ഇടുക്കിയില്‍ അതീവ നിയന്ത്രണങ്ങളുമായി കലക്‌ടര്‍. വിനോദസഞ്ചാരം, യാത്രകള്‍, തൊഴിലുറപ്പ്, ഖനനം എന്നിവയ്ക്ക് നിയന്ത്രണം.

Collector  idukki district  ജില്ലാ കലക്‌ട൪ വി വിഘ്‌നേശ്വരി  tourism
Restrictions in Idukki District on account of rain, Collector (ETV Bharat)

By ETV Bharat Kerala Team

Published : Jul 30, 2024, 9:47 PM IST

ഇടുക്കി:ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അലർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കലക്‌ട൪ വി വിഘ്‌നേശ്വരി ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിര്‍ത്തിവെക്കേണ്ടതാണ്‌. ഓറഞ്ച്‌ , റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ മലയോരമേഖലയില്‍ വൈകിട്ട്‌ ഏഴ് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്.

തോട്ടം, തൊഴിലുറപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
തോട്ടം മേഖലയില്‍ മരം വീണും, മണ്ണിടിഞ്ഞുമുള്ള അപകടം, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ്‌ എന്നിവയ്ക്കും സാധ്യത ഉള്ളതിനാൽ ഈ മേഖലകളില്‍ ജോലിചെയ്യുന്നത്‌ നിര്‍ത്തിവയ്ക്കുന്നതിന്‌ എസ്‌റ്റേറ്റ്‌ ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.

തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ജോലികള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട റോഡുപണികളൊഴികെ ദേശീയപാതയുള്‍പ്പടെയുള്ള റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓറഞ്ച്‌, റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ പൂര്‍ണ്ണമായും നിർത്തിവയ്‌ക്കേണ്ടതാണ്. എസ്റ്റേറ്റ്‌ മാനേജര്‍മാരും കരാറുകാരും ഉത്തരവ് പാലിക്കുന്നുവെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍, പ്ലാന്‍റേഷന്‍ ഇൻസ്‌പെക്‌ടർമാർ എന്നിവര്‍ ഉറപ്പാക്കേണ്ടതാണെന്നും കലക്‌ടർ പറഞ്ഞു.

കൂടാതെ അപകട സാധ്യതയുള്ള മേഖലകളില്‍ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌ അതത് മേഖലകളിലെ പണികളും നിർത്തിവയ്‌ക്കേണ്ടതാണ്. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനമേര്‍പ്പെടുത്തി ജില്ലാ കലക്‌ടർ ഉത്തരവായി. ഓറഞ്ച്‌, റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം.

Also Read:വയനാട് ഉരുൾപൊട്ടൽ: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

ABOUT THE AUTHOR

...view details