കോഴിക്കോട്:മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ ഇരയായ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്‌ടർ കെ ജി സജിത് കുമാറിനെ നേരിൽ കണ്ടു. ഒരു മാസം മുമ്പ് നൽകിയ പരാതിയിൽ യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്നാണ് അതിജീവിത ഇന്ന് രാവിലെ പ്രിൻസിപ്പൽ ഓഫീസിലെത്തിയത്.
ഡോ കെവി പ്രീതി, ഡോ ഫാത്തിമ ഭാനു എന്നിവർക്കെതിരെയാണ് അതിജീവിത പരാതി നൽകിയിരുന്നത്. എന്നാൽ പരാതി അന്ന് തന്നെ ഡിഎംഇക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്ന് പ്രിൻസിപ്പൽ പറഞ്ഞു. കൂടാതെ അവർക്ക് എതിരെ എന്ത് നടപടിയെടുക്കണമെന്ന് ഗൈനക്കോളജിസ്‌റ്റ് വിഭാഗത്തിന്‍റെ എച്ച്‌ഒഡിയോട് ചോദിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ മറുപടി നൽകിയതായി അതിജീവിത മാധ്യമങ്ങളോട് വ്യക്തമാക്കി.