കേരളം

kerala

ETV Bharat / state

ഈ രാശിക്കാരെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടും; ഇന്നത്തെ ജ്യോതിഷഫലം അറിയാം - HOROSCOPE PREDICTION TODAY

ഇന്നത്തെ രാശിഫലം

HOROSCOPE PREDICTION  HOROSCOPE PREDICTION MALAYALAM  ASTROLOGY  ഇന്നത്തെ രാശിഫലം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 16, 2025, 6:45 AM IST

തീയതി:16-01-2025 വ്യാഴം

വര്‍ഷം:ശുഭകൃത് ഉത്തരായനം

മാസം:മകരം

തിഥി:കൃഷ്‌ണ തൃദീയ

നക്ഷത്രം:ആയില്യം

അമൃതകാലം:09:40 AM മുതല്‍ 11:07 AM വരെ

ദുർമുഹൂർത്തം:10:46 AM മുതല്‍ 11:34 AM വരെ & 03:34 PM മുതല്‍ 04:22 PM വരെ

രാഹുകാലം:04:00 PM മുതല്‍ 03:27 PM വരെ

സൂര്യോദയം:06:46 AM

സൂര്യാസ്‌തമയം:06:21 PM

ചിങ്ങം: നിങ്ങൾക്ക് മാന്ദ്യഫലങ്ങള്‍ ഉണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാം. പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ മറ്റേതെങ്കിലും ദിവസം പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക. സംസാരിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കുക. പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.

കന്നി: മറ്റുള്ളവർക്ക് അറിയുന്നതിനെക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമതിയുമായിരിക്കും നിങ്ങൾ. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ബിസിനസിനും ഉല്ലാസത്തിനും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലിനും മാറ്റിവയ്‌ക്കുക.

തുലാം: ശോഭയുള്ളതും മനോഹരവുമായ ഒരു ദിവസം. വീട് അലങ്കരിക്കുന്നതിൽ നിങ്ങൾ സജീവമായി ഏർപ്പെടും. നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായ നിമിഷങ്ങൾ നൽകും. മേലുദ്യോഗസ്ഥരിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും.

വൃശ്ചികം:ഈ രാശിക്കാര്‍ക്ക് ഇന്ന് ഒരു സൗഭാഗ്യപൂര്‍ണമായ ദിവസമാണ്. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും. ആരോഗ്യമുള്ള ശരീരവും സമാധാനപരമായ മനസും നിങ്ങളെ പോസിറ്റീവ് ആക്കും. തത്ഫലമായി, നിശ്ചിത തീയതികള്‍ക്കുള്ളില്‍ നിങ്ങൾ വിജയകരമായി നിങ്ങളുടെ ജോലി പൂർത്തിയാക്കുകയും ചെയ്യും.

ധനു:ഈ പ്രഭാതം എന്നെത്തേയും പോലെ എപ്പോഴും രസകരവും ആനന്ദദായകവും ആയിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ മനഃസ്ഥിതി പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്നും, നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും, ചിലകാര്യങ്ങളില്‍ അത്തരം ഫലങ്ങള്‍ നല്‍കണമെന്നില്ല. തീർച്ചയായും ആ മോശമായ, അശുഭാപ്‌തി ചിന്തകൾ അകറ്റാൻ ഒരു നല്ല പ്രതിവിധി ഈശ്വര വിശ്വാസവും യോഗയും ആകുന്നു. നിങ്ങൾ, ഒരു പക്ഷേ, ഇന്ന് സാമ്പത്തിക പരാധീനത അനുഭവിച്ചേക്കാം. പക്ഷെ ഉച്ചയ്ക്ക് ശേഷമേ അതിനു സാധ്യതയുള്ളൂ.

മകരം: നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ആസൂത്രണം ചെയ്‌തുകൊണ്ട് നിങ്ങളുടെ ചില പദ്ധതികൾ ഇന്ന് നിങ്ങൾക്ക് ആരംഭിക്കാം. എന്നിരുന്നാലും, ദിവസാവസാനം നിങ്ങളുടെ ചെലവുകൾ കൂടുകയും സാമ്പത്തികമായി അസ്വീകാര്യമാവുകയും ചെയ്യുന്നു എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കാലാകാലങ്ങളിൽ വരുന്ന എല്ലാ ചെലവുകളും നിയന്ത്രിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നുണ്ടാകാം.

കുംഭം: ആരോഗ്യവും സമ്പത്തും സന്തോഷം എന്നിവ മൂലം ദിവസം മുഴുവനും നീണ്ടു നില്‍ക്കുന്ന ഭാഗ്യാനുഭവങ്ങളാല്‍ ഇന്ന് നിങ്ങൾ അനുഗ്രഹിക്കപ്പെടും. നിങ്ങൾ ജീവിതത്തെ ഇന്ന് അതിന്‍റെ മനോഹാരിതയോടെ ആസ്വദിക്കുന്നതായിരിക്കും. വസ്ത്രം, ആഭരണങ്ങൾ എന്നിവയോടുള്ള അഭിനിവേശം കാരണം നിങ്ങൾ നല്ലൊരു തുക അതിനായി ചെലവഴിക്കാൻ ശ്രമിക്കുന്നതാണ്. കൂടാതെ വിലപേശലുകൾക്കും ഷോപ്പിങ്ങിനും ഏറ്റവും നല്ല ദിവസമായിരിക്കും ഇന്ന്.

മീനം: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. ഈ ദിവസം നിങ്ങൾ ബഹു സാംസ്‌കാരിക ആകർഷണങ്ങളിൽ നിന്ന് അകന്നു നിൽക്കണം. കാരണം അത് വളരെ പ്രയോജനകരമല്ല. ഒപ്പം ബൗദ്ധിക സംഭാഷണങ്ങളിൽ പങ്കെടുക്കുന്നത് വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിന് ഇടയാകുകയും ചെയ്തേക്കാം. ഇത് നിങ്ങള്‍ക്ക് വളരെ പ്രലോഭനകരമായേക്കാം. പുതിയ ജോലികൾ ചെയ്യുന്നതിന് ഇന്നത്തെ ദിവസം തടസം ആയേക്കാം. ഇന്നത്തെ ദിവസം നല്ലതല്ലാത്തതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക.

മേടം:നിങ്ങൾ ദയയും കരുതലും ഉള്ള വ്യക്തിയായിരിക്കും. ഇന്ന് നിങ്ങള്‍ ഉദാരമനസ്‌കത കൂടി കാണിക്കും. ജോലിയും ഒഴിവുസമയവും സമന്വയിപ്പിക്കാനും നിങ്ങളുടെ സഹപ്രവർത്തകരെയും ചെറിയ കുട്ടികളെയും കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാനും നിങ്ങൾക്ക് അസാധാരണമായ ഒരു കഴിവുണ്ട്.

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളെ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും. ചെറിയ ചെലവുകൾ നിങ്ങൾ അനുവദിക്കില്ല. നിങ്ങൾ പല വഴിയിൽ പണം സമ്പാദിക്കും. നിങ്ങൾ സ്വതന്ത്രമായി നിന്നാൽ അതിമനോഹരമായ ഫലങ്ങൾ ജോലിസ്ഥലത്ത്‌ ഉണ്ടാക്കാൻ നിങ്ങൾക്ക്‌ കഴിയും.

മിഥുനം: നിരാശയും അശുഭാപ്‌തിവിശ്വാസവും നിങ്ങളുടെ മനസിൽ ഉള്ളതിനാല്‍ ഇന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാന്‍ സാധ്യത കാണുന്നു. ആരോഗ്യം ഇന്ന് മെച്ചപ്പെട്ടതാകണമെന്നില്ല. വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നിരുന്നാലും, ദിവസത്തിന്‍റെ മധ്യഭാഗത്തോടെ, നിങ്ങളുടെ നക്ഷത്രങ്ങൾ പ്രകാശിക്കുന്നതും നല്ലഫലങ്ങള്‍ ഉണ്ടാകുന്നതുമാണ്‌.

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ ഗ്രഹങ്ങൾ അനുകൂലഭാവത്തിലാണ്. അവ എല്ലാത്തരം കലകളിലും മികവുറ്റതാക്കാൻ നിങ്ങളെ സഹായിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയം. ഇന്ന് നിങ്ങൾ നല്ല രീതിയില്‍ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇന്ന് ഒരു പാർട്ടി അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി ഒരു ട്രിപ്പ് ആസൂത്രണം ചെയ്യാം. കുടുംബത്തെ കൂടിക്കൂട്ടുന്നത് ബന്ധം ശക്തമാകും. വിജയം 'യഥാര്‍ഥ നിങ്ങളെ' തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും.

ABOUT THE AUTHOR

...view details