ETV Bharat / state

'വനം നിയമഭേദഗതി ബില്ലിൽ സർക്കാർ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ല'; മന്ത്രി എകെ ശശീന്ദ്രൻ - AK SASEENDRAN ABOUT FOREST BILL

കർഷക വിരുദ്ധ നിലപാടുള്ള ഗവൺമെൻ്റാണെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന നടന്നുവെന്ന് എകെ ശശീന്ദ്രൻ.

MINISTER AK SASEENDRAN  FOREST AMENDMENT ACT  വനം നിയമഭേദഗതി ബിൽ  LATEST NEWS IN MALAYALAM
Minister AK Saseendran (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 16, 2025, 7:39 AM IST

കോട്ടയം : വനം നിയമഭേദഗതി ബില്ലിൽ സർക്കാർ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലായെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കർഷക വിരുദ്ധ നിലപാടുള്ള ഗവണ്‍മെന്‍റാണ് ഇപ്പോഴുള്ളതെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന നടന്നുവെന്നും പ്രക്ഷോഭത്തിന് വന്നവർ സദുദ്ദേശമുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ഈ നിയമം ആവശ്യമില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. കുറ്റമറ്റ രീതിയിൽ ഇത് നടപ്പിലാക്കും. സർക്കാർ കർഷകരോടൊപ്പം നിൽക്കുമെന്നും വനം നിയമഭേദഗതിയിൽ പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും എകെ ശശീന്ദ്രൻ അറിയിച്ചു.

മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് (ETV Bharat)

വനമേഖലയിലെ ജീവനാഡിയാണ് കർഷക സമൂഹം. അവർ കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന ഉത്‌പന്നങ്ങൾക്ക് നാശനഷ്‌ടമുണ്ടാകുകയും ജീവന് നാശനഷ്‌ടമുണ്ടാകുകയും ചെയ്‌തു. അങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടായ ഘട്ടത്തിൽ പുതിയ നിയമം വരുന്നതിനെ കുറിച്ച് അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു സാഹചര്യമുണ്ടാവുക സ്വാഭാവികമാണെന്നാണ് ഞങ്ങൾ വിലയിരുത്തുന്നത്. ആ വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇതുമായി മുന്നോട്ട് പോകേണ്ടതില്ലാ എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

വനം നിയമ ഭേദഗതി ബില്ലിനെതിരെ വനമേഖലയിൽ ഏറെ അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തിൽ അത് നടപ്പിലാക്കുന്നതിനെ കുറിച്ച് താൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ആ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അത് ഒരത്യാവശ്യമായ നിയമനിർമാണമല്ല എന്ന നിഗമനത്തിലെത്തിച്ചേർന്നതെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു.

ഈ ബില്ല് അത്യാവശ്യമല്ല എന്ന് മാത്രമല്ല ജനങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ ശക്തികൾ നടത്തിയ പ്രചരണമാണ് ബലപ്പെട്ട് നിൽക്കുന്നത്. അതിനാൽ തന്നെ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അവർക്ക് കൂടെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ മാത്രമേ സർക്കാർ ഉദ്ദേശിക്കുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിയമം പിൻവലിച്ചത് കേരള കോൺഗ്രസിന് മൈലേജ് നൽകുമെന്നതിൽ ഉത്കണ്‌ഠ ഇല്ലായെന്നും മലയോര കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമം നടക്കുന്നുവെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വനനിയമ ഭേ​ദ​ഗതി ഉപേക്ഷിച്ചുവെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേ​ദ​ഗതിയുമായി മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഭേദ​ഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദ​ഗതി നിർദേശങ്ങൾ 2013 ൽ വന്നതാണ്. യുഡിഎഫ് സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്നത്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദ​ഗതി. അതിന്‍റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്‌തമായ അധികാരം ദുർവിനിയോ​ഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ​ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഇന്നു സര്‍ക്കാര്‍ ഉപേക്ഷിച്ച വിവാദ വന നിയമ ഭേദഗതിയിലെ വ്യവസ്ഥകളറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.