ലഖ്‌നാ: ഉത്തര്‍പ്രദേശില്‍ ആദ്യമായി ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ച 60കാരിയായ സ്‌ത്രീ മരിച്ചു. ലഖ്‌നൗവിലെ ബൽറാംപൂർ ഹോസ്‌പിറ്റലിൽ വച്ച് സ്‌ത്രീ മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. ജനുവരി 9ന് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ലഖ്‌നൗവിൽ നിന്നുള്ള സ്‌ത്രീക്ക് എച്ച്എംപിവി വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
പിന്നീട് ജനുവരി 10 ന് കെജിഎംയു ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആണെന്നും സ്ഥിരീകരിച്ചു. 60കാരിയായ സ്‌ത്രീക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
ക്ഷയം, വൃക്കരോഗം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സ്‌ത്രീക്ക് ഉണ്ടായിരുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഹിമാൻഷു ചതുർവേദി പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് സ്‌ത്രീയെ ഐസിയുവിലേക്ക് മാറ്റിയെന്നും, ചികിത്സയ്ക്കിടെ നിർഭാഗ്യവശാൽ മരണപ്പെട്ടെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവംബർ 22-നാണ് സ്‌ത്രീയെ ബൽറാംപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചില പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് കാൺപൂർ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ നിന്നാണ് ന്യൂമോണിയയും എച്ച്എംപിവി വൈറസും സ്ഥിരീകരിച്ചത്. ശേഷം, ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടർന്ന് ബൽറാംപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്‌ത്രീ ഐസിയുവില്‍ ചികിത്സയിലിരിക്കെ മരിച്ചു.
Read Also: സര്‍ജറിക്കിടെ ഡോക്‌ടര്‍മാര്‍ സ്‌ത്രീയുടെ വൃക്ക മോഷ്‌ടിച്ചു; ആശുപത്രിക്കെതിരെ കേസെടുത്തു