കോപ്പ ദെൽ റേയിലും വിജയകുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. സ്വന്തം തട്ടകത്തില്‍ റയല്‍ ബെറ്റിസിനെതിരെ ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ജയമാണ് കാറ്റാലന്‍മാര്‍ സ്വന്തമാക്കിയത്. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഞായറാഴ്‌ച റയൽ മഡ്രിഡിനെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പർകപ്പിൽ മുത്തമിട്ടിരുന്നു ബാഴ്‌സ. ഗാവി, ജൂൾസ് കൂണ്ടെ, റാഫീഞ്ഞ, ഫെറാൻ ടോറസ്, ലാമിൻ യമാൽ എന്നിവരാണ് ബാഴ്‌സലോണക്കായി ഗോളടിച്ചത്. ലാമിന്‍ യമാല്‍ ഒരു ഗോളിനൊപ്പം ഒരു അസിസ്റ്റും നേടി തിളങ്ങി.
The pass and the finish! 🔥 pic.twitter.com/g9RtQT0Fnl
— FC Barcelona (@FCBarcelona) January 15, 2025
കളിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സ ഗോള്‍വേട്ട ആരംഭിക്കുകയായിരുന്നു. മൂന്നാം മിനിറ്റില്‍ യുവതാരം ഗാവിയില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. 27-ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ജുല്‍സ് കുന്‍ഡെയില്‍ ബാഴ്‌സ ഗോള്‍വേട്ട ശക്തമാക്കി. ലാമിന്‍ യമാലിന്‍റെ അസിസ്റ്റില്‍ നിന്നാണ് രണ്ടാം ഗോള്‍ വന്നത്. ആദ്യ പകുതി കാറ്റാലന്‍മാര്‍ക്ക് അനുകൂലമായി അവസാനിച്ചു.
See you in the quarterfinals! pic.twitter.com/Z0QaiV4qE7
— FC Barcelona (@FCBarcelona) January 15, 2025
രണ്ടാം പകുതിയിലും ബാഴ്‌സലോണ ഗോള്‍ വേട്ട തുടര്‍ന്നു. 58-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ മൂന്നാം ഗോളും കണ്ടെത്തി. പിന്നാലെ 67-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 75-ാം മിനിറ്റില്‍ ലാമിന്‍ യമാലും ഗോള്‍ നേടിയതോടെ അഞ്ച് ഗോളുകളുടെ ബലത്തില്‍ ബാഴ്‌സ ജയം ഉറപ്പിച്ചു.
Who knew? pic.twitter.com/isZHIs0CBy
— FC Barcelona (@FCBarcelona) January 16, 2025
84-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിറ്റര്‍ റോക്ക് റയല്‍ ബെറ്റിസിന് വേണ്ടി ആശ്വാസഗോളടിച്ചു. മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് എൽച്ചയെയും (4–0), ഗെറ്റഫെ പോണ്ടെവേദ്രയെയും (1–0), ലെഗാനസ് അൽമേരിയയെയും (3–2) തകര്‍ത്തു.
- Also Read: ടോട്ടനത്തെ തളച്ചു; പ്രീമിയര്‍ ലീഗില്‍ ആഴ്സനല്‍ രണ്ടാമത്, വോൾവ്സിനെ ന്യൂകാസിൽ വീഴ്ത്തി - ENGLISH PREMIER LEAGUE
- Also Read: ദേശീയ ഗെയിംസ്: കേരള താരങ്ങളുടെ യാത്ര വിമാനത്തില്‍, ഒരുക്കങ്ങള്‍ക്ക് 4.5 കോടി - 38TH NATIONAL GAMES
- Also Read: അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പുലികള്‍; 304 റൺസിന്റെ കൂറ്റൻ വിജയം - IND W VS IRE W