കോഴിക്കോട് :സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 17) എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം വയനാട് ജില്ലയിൽ കാലവർഷം അതിശക്തമായി തുടരുകയാണ്. ജില്ലയിലെ എംആർഎസ് സ്‌കൂളുകൾക്ക് അവധി ബാധകമല്ലെന്നും കലക്‌ടര്‍ അറിയിച്ചു.
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഇന്നലെ (ജൂലൈ 16) ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Also Read:ഇടുക്കിയിൽ കനത്ത മഴ; കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു, ഗ്യാപ്പ് റോഡില്‍ രാത്രിയാത്രാ നിരോധനം