എറണാകുളം:കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്‍റെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എറണാകുളം കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയതിനെതിരെ നൽകിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ജസ്‌റ്റിസ് എ ബദറുദ്ദീന്‍റെ ഉത്തരവ്.
സ്‌കൂളിന്‍റെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയോ അച്ചടക്കം നിലനിർത്താൻ ലളിതവും ചെറുതുമായ തിരുത്തൽ നടപടികൾ അധ്യാപകർ സ്വീകരിക്കുമ്പോൾ അത് ബാലനീതി വകുപ്പിന്‍റെ പരിധിയിൽ കൊണ്ട് വന്നാൽ സ്‌കൂളുകളും സ്ഥാപനങ്ങളും കഷ്‌ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.