തൃശൂർ: കാട്ടാന ആക്രമണത്തിൽ ഒരു മരണം. താമര വെള്ളച്ചാൽ ഊര് നിവാസി പ്രഭാകരൻ (58) ആണ് മരിച്ചത്. പീച്ചി താമര വെള്ളച്ചാലിൽ രാവിലെ 8.30 യോടെ ആണ് സംഭവം. പീച്ചി റേഞ്ചിന് കീഴിൽ അമ്പഴച്ചാലിൽ ആണ് അപകടമുണ്ടായത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രഭാകരനൊപ്പം മകൻ മണികണ്‌ഠനും മരുമകൻ ലിജോയും കാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് ഇവർ കാട് കയറിയത്. 8.30 ഓടെ അമ്പഴച്ചാലിൽ എത്തിയപ്പോൾ കാട്ടാന ഇവർക്ക് അരികിലേക്ക് പാഞ്ഞടുത്തു. മണികണണ്‌ഠനും ലിജോയും ഓടി രക്ഷപ്പെട്ടെങ്കിലും പ്രഭാകരൻ ആനക്ക് മുന്നിൽ പെടുക ആയിരുന്നു.
Also Read:മദ്യ ലഹരിയില്‍ ബസിനുള്ളിൽ ആക്രമണം; യുവതി അറസ്റ്റിൽ