എറണാകുളം: സിഎംആർഎൽ-എക്‌സാലോജിക് ദുരൂഹ ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണം വേണമെന്ന ഷോൺ ജോർജിന്‍റെ ഹര്‍ജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഷോണ്‍ ജോര്‍ജിന്‍റെ ഉപഹര്‍ജിയിലെ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.
എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ 15 ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. ഈ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ അപേക്ഷയിൽ കോടതി തീരുമാനം എടുക്കും.
വീണാ വിജയന്‍റെ വിദേശത്തെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഷോണിന്‍റെ ആവശ്യത്തിലും എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ ശേഷം സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കെഎസ്ഐഡിസിയുടെ ഹർജിയിൽ ഹൈക്കോടതി നേരത്തെ ചില വിമർശനം നടത്തിയിരുന്നു. കെഎസ്ഐഡിസി നോമിനിക്ക് സിഎംആർഎൽ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിരഹിതമെന്നാണ് ഹൈക്കോടതി വിമർശന രൂപേണ പരാമർശം നടത്തിയിട്ടുള്ളത്.
സിഎംആർഎല്ലിന്‍റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെഎസ്ഐഡിസി ജാഗ്രത പുലർത്തിയില്ലെന്ന് കോർപ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയിൽ നേരത്തെ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു.
Also Read: മാസപ്പടി വിവാദം; SFIO അന്വേഷണത്തിന്‍റെ തുടർച്ചയാണ് ഇഡി അന്വേഷണം എന്ന് പരാതിക്കാരനായ ഷോൺ ജോർജ്