ETV Bharat / state

'നാടിന്‍റെ നന്മക്കും പുരോഗതിക്കുമായി കൈകോർത്തു മുന്നോട്ടു പോകാം'; പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി - PINARAYI VIJAYAN NEW YEAR MESSAGE

"ജാതി, മത, വർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിൻ്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും"

New year message  All religions are united  ന്യൂയര്‍ സന്ദേശം  പുതുവൽസരാശംസകൾ
Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 8:02 PM IST

തിരുവനന്തപുരം: പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി,മത,വർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിൻ്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ആശംസാ വീഡിയോയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിൻ്റെ സുദിനമാണത്. ജാതി,മത,വർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിൻ്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും.

ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശ പൂർണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിൻ്റെ നന്മക്കും പുരോഗതിക്കുമായി കൈകോർത്തു മുന്നോട്ടു പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ" - മുഖ്യമന്ത്രി പറഞ്ഞു.

Read More: ന്യൂയര്‍ കളറാക്കാനൊരുങ്ങി ഫോര്‍ട്ട് കൊച്ചി; ആകാശത്തോളം ഉയര്‍ന്ന് പൊങ്ങി പപ്പാഞ്ഞി, വന്‍ സുരക്ഷയൊരുക്കി പൊലീസ് - FORT KOCHI TO CELEBRATE NEW YEAR

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.