റീല്‍ ഡയലോഗുകള്‍ പലപ്പോഴും നാം റിയല്‍ ലൈഫിലേക്ക് പകര്‍ത്താറുണ്ടല്ലേ. നമുക്ക് പ്രിയപ്പെട്ട സിനിമകള്‍ സമ്മാനിച്ച അത്തരം ഡയലോഗുകല്‍ ഒട്ടേറെയുണ്ടെങ്കിലും ഈ വര്‍ഷം മലയാളികളുടെ നാവിന്‍ തുമ്പിലേക്ക് വന്ന ഒത്തിരി രസിപ്പിക്കുന്ന സംഭാഷങ്ങള്‍ ഉണ്ട്. 2024 അവസാനിക്കാന്‍ മണിക്കൂര്‍ മാത്രമേ നമുക്കുള്ളു. ആ സന്ദര്‍ഭത്തില്‍ ഈ വര്‍ഷം ഹിറ്റായ ഡയലോഗുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
എടാ മോനേ…
മലയാളികള്‍ക്ക് പുറമെ ഇതര ഭാഷകാര്‍ വരെ ആവേശത്തോടെ കണ്ട സിനിമയായിരിക്കും ഫഹദ് ഫാസില്‍ നായകനായി എത്തിയ 'ആവേശം' എന്ന ചിത്രം. ഫഹദിന്‍റെ 'എടാ മോനേ'.. എന്ന ഡയലോഗ് തന്നെയാണ് ഈ വര്‍ഷം ട്രെന്‍ഡിങ്ങായി മാറിയത്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വരെ ഈ ഡയലോഗുകള്‍ പറയാറുണ്ട്.
രംഗണ്ണൻ - അമ്പാൻ കോമ്പോയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിലെ തന്നെ 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ? ശ്രദ്ധിക്കാം അണ്ണാ', 'ഹാപ്പി അല്ലേ' തുടങ്ങിയ ഡയലോഗുകളും ഹിറ്റായി മാറി. ജിത്തു മാധവനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്‌തത്. ചിത്രത്തിലെ ഇല്യുമിനാറ്റി, ആഹാ ആര്‍മാദവും ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ മികച്ച പാട്ടുകളാണ്.
ഒറ്റയ്ക്ക് വഴി വെട്ടിവന്നവനാടാ
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ ശേഷം' എന്ന ചിത്രത്തിലേതാണ് അടുത്തത്. 'ഒറ്റയ്ക്ക് വഴി വെട്ടിവന്നവനാടാ' എന്നതായിരുന്നു അത്. കുറേ നാളുകള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ മിന്നുന്ന പ്രകടനമായിരുന്നു ആ ചിത്രത്തിലേത്. സോഷ്യല്‍ മീഡിയിയല്‍ പലപ്പോഴും ഈ ഡയലോഗുകള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്.
ജസ്‌റ്റ് കിഡ്‌ഡിങ്
നസ്‌ലിന്‍ -മമിത പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'പ്രേമലു'. ഈ ചിത്രത്തിലെ ശ്യാം മോഹന്‍റെ 'ജസ്‌റ്റ് കിഡ്‌ഡിങ്' എന്ന ഡയലോഗാണ് ട്രെന്‍ഡിങ് ആയത്. സംവിധായകന്‍ എസ് എസ് രാജമൗലി വരെ ശ്യം മോഹനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
തനിക്ക് പോകാന്‍ അനുവാദല്യ
'ഭ്രമയുഗം' എന്ന ഹൊറര്‍ സിനിമയിലെ മമ്മൂട്ടിയുടെ 'തനിക്ക് പോകാന്‍ അനുവാദല്യ' എന്ന ഡയലോഗും മലയാളികളും മനസില്‍ കയറി. കൊടുമൺ പോറ്റിയായി മമ്മൂട്ടി അക്ഷരാർഥത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ചത്.
ഇറ്റസ് നോട്ട എ കൊണച്ച പ്ലാന്‍
നസ്രിയ -ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തിയ 'സൂക്ഷ്‌മദര്‍ശിനി' എന്ന ചിത്രത്തിലെ 'ഇറ്റസ് നോട്ട് എ കൊണച്ച പ്ലാന്‍' എന്ന ഡയലോഗ് ജനപ്രിയമായി. സിദ്ധാര്‍ത്ഥ് ഭരതന്‍റെ കഥാപാത്രം ബേസിലിനോട് പറയുന്ന ഡയലോഗാണിത്.
കുരിശ് വരച്ചിട്ട് കിടന്നോ
അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ പിറന്ന 'ബോഗയ്‌ന്‍വില്ല' എന്ന ചിത്രത്തിലെ 'കുരിശ് വരച്ചിട്ട് കിടന്നോ' എന്ന ഡയലോഗാണിത്. ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും മലയാളികള്‍ ഇത് ഉപയോഗിക്കാറുമുണ്ട്. ജ്യോതിര്‍മയിയുടെ കഥാപാത്രത്തോട് കുഞ്ചാക്കോ ബോബന്‍ പറയുന്ന ഡയലോഗാണിത്.
കുട്ടേട്ടാ
ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മല്‍ ബോയ്‌സ് ലോകസിനിമാ ഭൂപടത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചതാണ്.ഇതിലെ സുഭാഷേ.. കുട്ടേട്ടാ എന്ന വിളികളാണ് ഹിറ്റായത്.
ഇനി ഇവിടെ ഞാൻ മതി..
കിടിലന്‍ ആക്ഷന്‍ ഫൈറ്റുമായി തിയേറ്ററിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രമാണ് മാര്‍ക്കോ. റിലീസ് ചെയ്‌ത ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിലെ ഒരു ഡയലോഗ് പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്‌ത മാർക്കോ ആക്ഷൻ ടീസറിന് പിന്നാലെയാണ് ആ സംഭാഷണം ഏറെ ശ്രദ്ധനേടിയത്. 'ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്ക്കളും കൂടി എന്നെ കൂട്ടം കൂടി അടികാൻ നോക്കുവ, ഇനി ഇവിടെ ഞാൻ മതി', എന്നാണ് ഡയലോഗ് ആണത്.