തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മണകാട് സ്വദേശി മനോജിനെതിരെ (44) ജസ്റ്റിസ് ആർ രേഖയുടെ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കേണ്ടിവരുമെന്നും വിധിയില്‍ പരാമര്‍ശമുണ്ട്.
കുട്ടിയുടെ സംരക്ഷകൻ ആകേണ്ട അധ്യാപകനായ പ്രതി ചെയ്‌ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്‌ജി വിധി ന്യായത്തിൽ എടുത്തു പറഞ്ഞു. 2019 ജൂലൈ 2നാണ് കേസിനാസ്‌പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ മനോജ് വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലിൽ പകര്‍ത്തുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ ഭയപ്പെട്ട കുട്ടി ട്യൂഷന് പോകാതെയായി. തുടര്‍ന്ന് ഇയാളുടെ മൊബൈലിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇരയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ മനോജിൻ്റെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്‌തു.
അതേസമയം സംഭവ ദിവസം പ്രതി ഓഫീസിൽ ആയിരുന്നുവെന്നും രജിസ്റ്ററിൽ ഒപ്പിട്ട രേഖകള്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇയാളുടെ ഫോൺ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.