ന്യൂഡല്‍ഹി: സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ (ഐഎസ്‌ആര്‍ഒ) അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ബഹിരാകാശ രംഗത്ത് ഇന്ത്യ ചരിത്രം സൃഷ്‌ടിച്ചെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രം നിര്‍മ്മിക്കാനും ചാന്ദ്രയാന്‍ നാല് വിജയിപ്പിക്കാനുമുള്ള ഉദ്യമത്തില്‍ ഇതൊരു നാഴികകല്ലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആറ് പതിറ്റാണ്ട് മുമ്പ് ഇന്ത്യ കണ്ട സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ബഹിരാകാശ ഡോക്കിങ് സാങ്കേതികതയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പുതിയ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‌ത്രജ്ഞന്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അഭിനന്ദനമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
തിങ്കളാഴ്‌ചയാണ് ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി60യില്‍ സ്‌പേഡെക്‌സും നൂതനപേലോഡുകളും ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ഐഎസ്‌ആര്‍ഒയുടെ ഇക്കൊല്ലത്തെ അവസാന ദൗത്യമായ ഇത് ചരിത്രപരമായി വലിയൊരു ചുവട് വയ്‌പാണ്. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങളെ എത്തിക്കുക എന്ന നിര്‍ണായകമായ ദൗത്യമാണ് ഐഎസ്‌ആര്‍ഒ നിര്‍വഹിച്ചിരിക്കുന്നത്. സ്‌പെയ്‌സ് ഡോക്കിങ് എക്‌സ്പെരിമെന്‍റ് (സ്‌പേഡെക്‌സ്) എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ദൗത്യത്തിന്‍റെ ആദ്യഘട്ടം സാധാരണനിലയിലായി.
സ്‌പേഡെക്‌സ് ദൗത്യം സാങ്കേതികതയില്‍ വളരെ ചെലവ് കുറഞ്ഞ ദൗത്യമാണ്. രണ്ട് ചെറു ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പിഎസ്‌എല്‍വിയിലൂടെ ഇത് വിക്ഷേപിച്ചത്. വിക്ഷേപിക്കാനും തിരിച്ചിറക്കാനും സഹായിക്കുന്ന രണ്ട് ചെറു ബഹിരാകാശ വാഹനങ്ങള്‍ വികസിപ്പിക്കുക എന്നതായിരുന്നു സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പ്രാഥമിക ദൗത്യം.
ഇത്തരം ദൗത്യങ്ങള്‍ ചില രാജ്യങ്ങള്‍ മാത്രമേ ഇതുവരെ തദ്ദേശീയമായി വികസിപ്പിച്ചിട്ടുള്ളൂ. ഭാരതീയ ഡോക്കിങ് സംവിധാനമെന്നാണ് ദൗത്യത്തിന് പേര് നല്‍കിയിട്ടുള്ളത്.
ചാന്ദ്രയാന്‍ 4, ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രം പോലുള്ള ദീര്‍ഘകാല ദൗത്യങ്ങള്‍ക്ക് ഡോക്കിങ് സാങ്കേതികത ആവശ്യമാണ്. മനുഷ്യ ഗഗന്‍ യാന്‍ ദൗത്യത്തിനും ഇത് ഏറെ നിര്‍ണായകമാണ്.
2025-ൽ നിരവധി ദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു. 'ജനുവരിയിൽ ജിഎസ്എൽവി എൻവിഎസ്- 02 എന്നീ വിക്ഷേപണ ദൗത്യം നമുക്ക് മുന്നിലുണ്ട്. 2023 മെയ് മാസത്തിൽ ജിഎസ്എൽവിയിൽ 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്- 01 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തിൽ എൻവിഎസ്– 02 വിജയകരമായി വിക്ഷേപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും' - അദ്ദേഹം വ്യക്തമാക്കി.
Also Read: ചരിത്ര നേട്ടത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ; ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാം വിക്ഷേപണം ജനുവരിയിൽ