ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം ടീം ഇന്ത്യക്ക് ഇനി ഏകദിന പരീക്ഷ. ഇന്നലെ മുംബൈയിലെ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര അവസാനിപ്പിച്ചത്. ഇതോടെ 4-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര ജേതാക്കളായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
#WATCH | Maharashtra: Indian Captain Rohit Sharma, Virat Kohli, Shreyas Iyer, Yashasvi Jaiswal, Shubman Gill and others arrive at Nagpur airport for the 1st ODI match against England, on 6th February.
— ANI (@ANI) February 2, 2025
India clinched the five-match T20 series 4-1 against England. pic.twitter.com/4vQjLfdDtH
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഫെബ്രുവരി 6 മുതൽ ആരംഭിക്കും. രോഹിത് ശർമ്മയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ കളിക്കുന്നത്. ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കാനുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര. മത്സരത്തിനായി ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഇന്നലെ വൈകി നാഗ്‌പൂരിലെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1.30 മുതൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
TEAM INDIA IN NAGPUR..!!!
— MANU. (@Manojy9812) February 3, 2025
- Captain Rohit Sharma leading team when team arrived at Nagpur team hotel..!!!
pic.twitter.com/fDhfbo8WwY
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരടങ്ങുന്ന താരങ്ങളാണെത്തിയത്. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് രോഹിതിനും വിരാടിനും ഫോം വീണ്ടെടുക്കാൻ അവസരം കൂടിയാണിത്. ഇന്ത്യൻ മധ്യനിരയിലെ കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവർക്കും പരമ്പരയിൽ കടുത്ത പരീക്ഷണം നേരിടേണ്ടി വരും.
The Roar and chants of " mumbai cha raja rohit sharma" and "rohit rohit" whan captain rohit sharma arrive in nagpur for odi series.🥵🔥
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) February 2, 2025
the mass welcome of boss @ImRo45 🐐 pic.twitter.com/4UuoHHzsSf
ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, ജഡേജ.