ഹൈദരാബാദ്: പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകളാണ് പുതിയ വർഷത്തിന്‍റെ ആരംഭത്തിൽ തന്നെ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി എസ് 25 സീരീസ്, വൺപ്ലസ് 13 സീരീസ്, ഓപ്പോ റെനോ 13 സീരീസ്, പോക്കോ എക്‌സ് 7 സീരീസ്, റിയൽമി 14 പ്രോ സീരീസ് തുടങ്ങിയ ഫോണുകൾ 2025 ജനുവരിയിൽ പുറത്തിറക്കിയവയാണ്. ഇന്ത്യൻ വിപണിയിൽ ഏകദേശം അര ഡസനിലധികം സ്‌മാർട്ട്‌ഫോണുകളാണ് ഒരു മാസത്തിനുള്ളിൽ പുറത്തിറക്കിയത്. ഫെബ്രുവരിയിലും പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകൾ ലോഞ്ചിനൊരുങ്ങുകയാണ്.
മികച്ച ക്യാമറ, ബാറ്ററി, പ്രോസസർ എന്നിങ്ങനെയുള്ള ഫീച്ചറുകളുമായി സാംസങ്, വിവോ, ഷവോമി, iQOO ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ പുതിയ ഫോണുകൾ ലോഞ്ചിനായി കാത്തിരിക്കുകയാണ്. പുതിയ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ കൂടുതൽ മികച്ച ഓപ്‌ഷനുകൾ സ്വന്തമാക്കാനാകും. ഫെബ്രുവരിയിൽ പുറത്തിറക്കാൻ പോകുന്ന ഫോണുകളും അവയുടെ ഫീച്ചറുകളും പരിശോധിക്കാം.
ഫെബ്രുവരിയിൽ ലോഞ്ചിനൊരുങ്ങുന്ന ഫോണുകൾ:
iQOO നിയോ 10 ആർ: iQOO കമ്പനിയുടെ മിഡ്‌റേഞ്ച് ഫോണാണ് iQOO നിയോ 10 ആർ. കമ്പനി വരാനിരിക്കുന്ന ഫോണിന്‍റെ ടീസർ പുറത്തിറക്കിയിട്ടുണ്ട്. ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും iQOO നിയോ 10 ആർ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത. ടിപ്‌സ്റ്റർ അഭിഷേക് യാദവ് പോസ്റ്റ് അനുസരിച്ച്, 80 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,400 എംഎഎച്ച് ബാറ്ററി ആയിരിക്കും ഫോണിൽ ഫീച്ചർ ചെയ്യുക. 12 ജിബി റാം ഉള്ള സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക. 6.8 ഇഞ്ച് 144 ഹെട്‌സ് AMOLED സ്‌ക്രീൻ ഫോണിന് ലഭിക്കാനും സാധ്യതയുണ്ട്. 50 എംപി ഡ്യുവൽ റിയർ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയും ആയിരിക്കും നൽകുക.
Rewrite the rules of style and power with the #iQOONeo10R. A masterpiece of precision and performance, designed to turn heads and break limits. This isn’t just innovation—it’s the future, redefined.
— iQOO India (@IqooInd) February 3, 2025
Launching soon, exclusively on @amazonIN and https://t.co/bXttwlZo3N!… pic.twitter.com/DOdHzAn2px
വിവോ വി50 സീരീസ്: വിവോയുടെ വി40 മോഡലിന് പിന്നാലെ വി50 സീരീസും ഈ മാസം ലോഞ്ചിനൊരുങ്ങുന്നതായാണ് സൂചന. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഈ സീരീസ് ലിസ്റ്റ് ചെയ്‌തിരുന്നു. വിവോ വി50, വിവോ വി50 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ പുറത്തിറക്കുക. ചൈനീസ് കമ്പനിയായ വിവോ കഴിഞ്ഞ വർഷം നവംബറിലാണ് വിവോ എസ്20 മോഡൽ ചൈനയിൽ അവതരിപ്പിച്ചത്. ഈ മോഡലിന്‍റെ റീബ്രാൻഡ് ചെയ്‌ത പതിപ്പാണ് വി50 ആയി പുറത്തിറക്കുക. 50എംപി ക്യാമറയും 6000എംഎഎച്ച് ബാറ്ററിയും ഫോണിൽ ഫീച്ചർ ചെയ്യുമെന്നാണ് സൂചന. വിവോ വി50യുടെ മുൻ മോഡലായ വി 40യുടെ ലോഞ്ച് വില 34,999 രൂപയായിരുന്നു. അതിനാൽ തന്നെ വിവോ വി50 40,000 രൂപയ്‌ക്കുള്ളിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The promise of forever is about get picture perfect. vivo V50 coming soon to make weddings, pro. #vivoV50 #ZEISSPortraitSoPro pic.twitter.com/Hc3aZz82HK
— vivo India (@Vivo_India) February 1, 2025
ഷവോമി 15 സീരീസ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സ്‌മാർട്ട്‌ഫോണാണ് ഷവോമി 15 സീരീസ്. ഷവോമി 15 , ഷവോമി 15 പ്രോ എന്നീ സ്‌മാർട്ട്‌ഫോണുകളാണ് ഈ പുറത്തിറക്കുകയെന്നാണ് സൂചന. ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് നൽകുമെന്ന് ഷവോമി ഗ്ലോബൽ അറിയിച്ചിരുന്നു. ഇന്ത്യയിലും ഇതേ ചിപ്‌സെറ്റിലെത്താനാണ് സാധ്യത. ഷവോമി 15 സീരീസിന്‍റെ ലോഞ്ച് തീയതിയും മറ്റ് സവിശേഷതകളും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.
സാംസങ് ഗാലക്‌സി എ56 5G: സാംസങിന്‍റെ എ സീരീസിൽ വരാനിരിക്കുന്ന ഗാലക്‌സി എ 56 5 ജി ഫെബ്രുവരിയിൽ പുറത്തിറക്കുമെന്ന് സൂചനയുണ്ട്. വിവോ വി 50 മോഡലിന് എതിരാളി ആയിരിക്കും വരാനിരിക്കുന്ന ഫോൺ. ടിപ്‌സ്റ്റർ അഭിഷേക് യാദവ് ചോർത്തിയ വിവരമനുസരിച്ച് എക്‌സിനോസ് 1580 പ്രോസസറിലായിരിക്കും സാംസങിന്‍റെ പുതിയ ഫോണെത്തുക. 50MP ട്രിപ്പിൾ റിയർ ക്യാമറ, 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററി, എഫ്‌എച്ച്ഡി പ്ലസ് 120 ഹെട്‌സ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ എന്നിവയുമായി ഫോൺ അവതരിപ്പിക്കാം. അലുമിനിയം ഫ്രെയിമും ഗ്ലാസ് ബാക്ക് ഡിസൈനും ഫോണിന് നൽകാനും സാധ്യതയുണ്ട്. ഈ ഫോണിന് ഏകദേശം 39,000 രൂപ വില പ്രതീക്ഷിക്കാം.
Samsung Galaxy A56 SM-A5660 appears on TENAA certification.
— Abhishek Yadav (@yabhishekhd) January 9, 2025
Specifications
📱 FHD+ AMOLED display
120Hz refresh rate
🔳 Exynos 1580 chipset
📸 50MP+12MP+5MP rear camera
🍭 Android 15
🔋 5000mAh battery
⚡ 45 watt charging
🔩 Metal frame#SamsungGalaxyA56 pic.twitter.com/Ifi7kJNYw2
സാംസങ് ഗാലക്‌സി എ36 5G: ഗാലക്‌സി എ 56 5 ജി ഫോണിനൊപ്പം ഫെബ്രുവരിയിൽ എ സീരീസിൽ സാംസങ് മറ്റൊരു ഫോണും കൂടെ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി എ36 5G എന്ന പേരിൽ പുറത്തിറക്കാനിരിക്കുന്ന ഫോണിൽ ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 6 Gen 3 പ്രോസസർ നൽകാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 ഓപ്പറേറ്റിങ് സിസ്റ്റം, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 12 എംപി ഫ്രണ്ട് ക്യാമറ എന്നിവയായിരിക്കും ഫോണിൽ ഉണ്ടാകാനിടയുള്ള ഫീച്ചറുകൾ. 6 ജിബി, 8 ജിബി, 12 ജിബി എന്നീ മൂന്ന് റാം ഓപ്‌ഷനുകളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിടയുണ്ട്. 25,000 മുതൽ 30,000 രൂപ വരെയായിരിക്കും ഗാലക്‌സി എ36 5G ഫോണിന്‍റെ വിലയെന്നാണ് സൂചന.
Also Read:
- വിവോയുടെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ ലോഞ്ചിനൊരുങ്ങുന്നു: വില 20,000 രൂപയിൽ താഴെയെന്ന് സൂചന
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...
- തണുപ്പിൽ നിറം മാറുന്ന ഫോൺ, ഇരുട്ടിലും മികച്ച ഫോട്ടോ: അത്ഭുതങ്ങളുമായി റിയൽമി 14 പ്രോ സീരീസ്
- റെഡ്‌മി നോട്ട് 14 പ്രോയ്‌ക്ക് എതിരാളിയാകുമോ റിയൽമി 14 പ്രോ? മികച്ചത് ഏത്? താരതമ്യം ചെയ്യാം