ഇടുക്കി: കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ്. മദപ്പാട് കണ്ടതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തെയും വനം വകുപ്പ് നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം മദപ്പാട് കാലത്ത് പടയപ്പ ആക്രമാസക്തനാകുകയും ഇരുചക്രവാഹനങ്ങള്‍ അടക്കം നശിപ്പിക്കുകയും ചെയ്‌തിരുന്നു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും പതിവ് സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പയ്‌ക്ക് മദപ്പാടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. ഇടത് ചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ ശാന്ത സ്വഭാവക്കാരനായിരുന്ന പടയപ്പ ഇപ്പോള്‍ ആക്രമണ സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുണ്ട്. ഉള്‍വനത്തിലേക്ക് പിന്‍വാങ്ങാതെ ജനവാസ മേഖലകളിലൂടെ തന്നെയാണ് കഴിഞ്ഞ കുറെ നാളുകളായി പടയപ്പയുടെ സഞ്ചാരം.
Also Read: മൂന്നാറിൽ വീണ്ടും പടയപ്പ: കാർഷിക വിളകൾ നശിപ്പിച്ചു; പ്രദേശവാസികൾ ആശങ്കയിൽ