കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ റോഡരികിലെ തോട്ടിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിപ്പറമ്പ് ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. ഇന്ന് (ഫെബ്രുവരി 3) രാവിലെ ഏഴ് മണിയോടെ റോഡിന് സമീപത്തെ തോട്ടിൽ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്‌തു.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഈ ഭാഗത്ത്
റോഡിന്‍റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിന് സമീപത്താണ് അപകടം നടന്നത്. ഞായറാഴ്‌ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോർഡില്ലാത്തതും ബാരിക്കേഡ് വയ്ക്കാത്തതും അപകടത്തിന് കാരണമാകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിർത്തിയിടുന്നതും കാഴ്‌ച മറയ്ക്കുന്നുണ്ട്. രണ്ട് മാസം മുമ്പും സ്ഥലത്ത് സമാനമായ അപകടമുണ്ടായിട്ടുണ്ട്. അന്ന് ബൈക്ക് യാത്രികന്‍റെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു. വർധിച്ച് വരുന്ന റോഡ് അപകടങ്ങളില്‍ ആശങ്കയുണ്ടെന്നും അപകടം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Also Read: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്- വീഡിയോ