പത്തനംതിട്ട: അടൂർ തെങ്ങമത്ത് ചായക്കടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. വാക് തർക്കമുണ്ടായപ്പോൾ പിരിഞ്ഞുപോകാൻ കടയുടമ ആവശ്യപ്പെട്ടതിൽ പ്രകോപിതരായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ ചായക്കടയുടമയ്ക്ക് പരിക്കേറ്റു.
കടയുടമയെ സംഘം കത്തി വീശി ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കടയുടമയുടെ കൈയ്‌ക്ക് പരിക്കേറ്റു. അക്രമി സംഘം കടയും അടിച്ച് തകർത്തു. സംഭവത്തിൽ രണ്ട് പ്രതികളെ അടൂർ പൊലീസ് തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശികളായ വിഷ്‌ണു, അഭിരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നൂറനാട് പൊലീസ് സ്‌റ്റേഷനിൽ ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. ഇന്നലെ (ഫെബ്രുവരി 2) രാത്രി നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കടയുടമയുടെ മൊഴിയെടുത്ത ശേഷം പൊലീസ് കേസെടുക്കും.
Also Read: തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊന്നു