തൃശൂർ: ശക്‌തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം കടപുഴകി വീണു. ജനറൽ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായുമാണ് തകർന്നത്. മരം വീണതിനെത്തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി.
അതിശക്തമായ മഴ; മരം കടപുഴകി വീണ് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു - TREE FELL IN THRISSUR - TREE FELL IN THRISSUR
കടപുഴകിയ മരം വീണതിനെത്തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറായി.
Tree fell on Thrissur (ETV Bharat)
Published : May 24, 2024, 5:12 PM IST
രാവിലെയാണ് അപകടം. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കലക്ട്രേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗണിൽ വെസ്റ്റ് സ്‌റ്റേഷൻ്റെ മതിലും ചുമരും തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായതും ഈ ആഴ്‌ചയിലാണ്.