ETV Bharat / state

കേരളം കണ്ട ഏറ്റവും വലിയ പോക്‌സോ കേസ്; വിവധ സ്‌റ്റേഷനുകളിലായി 30 എഫ്‌ഐആർ, അറസ്‌റ്റ് തുടരും - PATHANAMTHITTA POCSO CASE UPDATE

പ്രതികള്‍ തന്നെ 13ാം വയസ് മുതല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

പത്തനംതിട്ട പീഡനക്കേസ്  POCSO CASE IN KERALA  PATHANAMTHITTA RAPE CASE  30 FIRS IN VARIOUS STATIONS
PATHANAMTHITTA POCSO (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 2:25 PM IST

പത്തനംതിട്ട: കേരളം കണ്ട വലിയ പോക്സോ കേസായി മാറുകയാണ് പത്തനംതിട്ട പീഡനക്കേസ്. വിവിധ സ്‌റ്റേഷനുകളിലായി 44 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ നാല് പൊലീസ് സ്‌റ്റേഷനുകളിലായി 29 എഫ്‌ഐആറും തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം സ്‌റ്റേഷനില്‍ ഒരു എഫ്‌ഐആറും നിലവിലുണ്ട്.

അതേസമയം പ്രായപൂര്‍ത്തിയാവാത്ത നാല് പേരും പ്രതിപ്പട്ടികയിലുണ്ട്. പെണ്‍കുട്ടിയുടെ പീഡന ദൃശ്യങ്ങളും മൊബൈല്‍ നമ്പരും പ്രചരിപ്പിച്ചവരടക്കമാണ് പ്രതിപ്പട്ടികയിലുള്ളത്. വ്യക്തമായ തെളിവുകളോടെ 62 പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

ഫോൺ നമ്പറുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടി കൈമാറിയ സൂചനകള്‍ വച്ചാണ് അന്വേഷണ സംഘം മുന്നോട്ട് പോയത്. ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ആകെ പ്രതികള്‍ 58 ആണെന്ന് വ്യക്തമായത്. 13ാം വയസ് മുതല്‍ പ്രതികള്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 62 പേര്‍ തന്നെ പീഡനത്തിന് ഇരയാക്കി എന്നുമായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡിഐജി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട എസ്‌പിക്ക് കീഴില്‍ പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാര്‍ അടക്കമുള്ള 25 അംഗ സംഘമാണ് അന്വേഷണം അതിവേഗം മുന്നോട്ട് കൊണ്ട് പോകുന്നത്.

പത്തനംതിട്ട പീഡനക്കേസില്‍ ഇനിയും 15 പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിഐജി അജിതാ ബീഗം വ്യക്തമാക്കി. രണ്ട് പ്രതികള്‍ വിദേശത്താണ്. ഇവരെ പിടികൂടുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഡിഐജി അറിയിച്ചു.

Also Read: അഞ്ചു വര്‍ഷത്തിനിടെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത് അറുപതിലേറെ പേര്‍; 18കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.