പ്രയാഗ്‌രാജ്: കുംഭ മേളക്കെത്തിയ തീര്‍ഥാടകരുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു. ഛത്തീസ്‌ഗഢ് സ്വദേശികളായ 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം.
പുലര്‍ച്ചെ 2 മണിയോടെ പ്രയാഗ്‌രാജ്-മിര്‍സാപൂര്‍ ഹൈവേയില്‍ വച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ മധ്യപ്രദേശിലെ രാജഗ്രഹ ജില്ലയില്‍ നിന്നുള്ളവരാണ്.
കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന തീര്‍ഥാടകര്‍. കുംഭ മേളയ്‌ക്ക് ശേഷം വാരാണസിയിലേക്ക് പുറപ്പെട്ടതായിരുന്നു ബസിലുണ്ടായിരുന്നവര്‍. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമെന്ന് പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണര്‍ തരുണ്‍ ഗാബ പറഞ്ഞു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Also Read: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടം; മരിച്ച മൂവരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു