ETV Bharat / state

കേരളത്തിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് യുഎഇ; അന്താരാഷ്‌ട്ര നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കാനും തീരുമാനം - UAE TO INVEST IN KERALA

ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കൂടിക്കാഴ്‌ചയിലാണ് തീരുമാനമായത്.

KERALA GLOBAL SUMMIT  അന്താരാഷ്ട്ര നിക്ഷേപക സംഗമം  UAE TO INVEST KERALA GLOBAL SUMMIT  LATEST NEWS IN MALAYALAM
Meeting Before Kerala Global Summit (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 1:19 PM IST

എറണാകുളം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയയ്ക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യുഎഇ കാബിനറ്റ് മിനിസ്‌റ്റർ ഓഫ് ഇൻവെസ്‌റ്റ്‌മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം നിക്ഷേപക സംഗമത്തിൻ്റെ ഭാഗമായുള്ള ഇൻവെസ്‌റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി. കേരളത്തിൽ ലോജിസ്‌റ്റിക്‌സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താത്‌പര്യമുള്ളതായി യുഎഇ മിനിസ്‌റ്റർ ഓഫ് ഇൻവെസ്‌റ്റ്‌മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും.

KERALA GLOBAL SUMMIT  അന്താരാഷ്ട്ര നിക്ഷേപക സംഗമം  UAE TO INVEST KERALA GLOBAL SUMMIT  LATEST NEWS IN MALAYALAM
Meeting Before Kerala Global Summit (ETV Bharat)

അബുദാബി ചേംബർ ഓഫ് കോമേഴ്‌സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവിനെ അറിയിച്ചു. ഇൻവെസ്‌റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുമ്പായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാനും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ഡവലപ്മെൻ്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്‌റ്റ് വൈസ് ചെയർമാൻ ഡോ സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കൻ്റ് വൈസ് ചെയർമാൻ ഡോ. ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. രണ്ട് ദിവസത്തെ ദുബായ് ഇൻവെസ്‌റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികൾ, വാണിജ്യ സംഘടനകൾ എന്നിവരുമായി കൂടിക്കാഴ്‌ചയും ചർച്ചകളും നടക്കും.

വ്യവസായ മന്ത്രി പി രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎ മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ഒഎസ്‌ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.

Also Read: ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോക ബാങ്ക്; സംസ്ഥാനത്തിന് സഹായ വാഗ്‌ദാനവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.