ETV Bharat / state

കവടിയാര്‍ കൊട്ടാരത്തിന്‍റെ ദൂതനായി 13-കാരന്‍; സംക്രമാഭിഷേകത്തിനുള്ള 'അയ്യപ്പ മുദ്ര' എത്തിച്ചത് ആദിത്യ - SABARIMALA POOJA

കന്നി സ്വാമിമാരുടെ കൈവശമാണ് അഭിഷേകത്തിനായുള്ള നെയ്‌ കൊടുത്തയയ്‌ക്കുക. ഇത്തവണ അത് സന്നിധാനത്ത് എത്തിക്കാൻ ഭാഗ്യം ലഭിച്ചത് ആദിത്യയ്‌ക്കാണ്.

അഭിഷേകത്തിന് നെയ്യെത്തിച്ച് ആദിത്യ  SABARIMALA POOJA  SABARIMALA MAKARAVILAKKU POOJA  LATEST NEWS IN MALAYALAM
Adhithya In Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 11:17 AM IST

Updated : Jan 14, 2025, 12:22 PM IST

പത്തനംതിട്ട: മകര സംക്രമ നാളില്‍ അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി സന്നിധാനത്ത് എത്താനുള്ള ഭാഗ്യം ഇത്തവണ ലഭിച്ചത് ആദിത്യയ്ക്കാണ്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് തിരുവിതാംകൂര്‍ രാജകുടുംബം കൊടുത്തുവിട്ട അഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങകളുമായി ഒരു ദിവസം മുന്നേ തന്നെ ആദിത്യ സന്നിധാനത്തെത്തിയിരുന്നു.

പാരമ്പര്യമനുസരിച്ച് കന്നി സ്വാമിമാരുടെ കൈവശമാണ് മകര സംക്രമ അഭിഷേകത്തിനുള്ള നെയ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊടുത്തയയ്ക്കുക. ഒപ്പം ഒരു ഗുരുസ്വാമി അനുഗമിക്കും. ഇത്തവണ നെയ്യഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങകളുമായി ആദിത്യയോടൊപ്പമെത്തിയത് ഗുരുസ്വാമി ബാലസുബ്രഹ്മണ്യമാണ്.

ആറ്റുകാല്‍ ചിന്മയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യയ്ക്കിത് ജന്മനിയോഗമാണ്. കന്നി മലകയറ്റവും അയ്യപ്പ ദര്‍ശനവും ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നുവെന്ന് ആദിത്യ പറഞ്ഞു. തിരുവിതാംകൂര്‍ രാജാവ് കൊടുത്തയക്കുന്ന നെയ്‌ത്തേങ്ങയിലെ നെയ്യാണ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്‌തത്.

സംക്രമാഭിഷേകത്തിനുള്ള നെയ്യെത്തിച്ച് ആദിത്യ (ETV Bharat)

ഭക്ത സഹസ്രങ്ങളെ സാക്ഷിയാക്കി മകരസംക്രമ പൂജ

നേരത്തേ ഭക്ത സഹസ്രങ്ങളെ സാക്ഷിയാക്കിയാണ് ശബരിമല സന്നിധാനത്ത് മകരസംക്രമ പൂജ നടന്നത്. രാവിലെ 8.50ന് ശബരിമല തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തന്‍റെയും മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയുടേയും നേതൃത്വത്തിലായിരുന്നു സംക്രമ പൂജ. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവരും മകര സംക്രമ പൂജയ്ക്ക് സാക്ഷികളാവാന്‍ സന്നിധാനത്തുണ്ടായിരുന്നു.

രണ്ടുദിവസം മുമ്പ് തന്നെ സന്നിധാനത്ത് വിശേഷാൽ ശുദ്ധിക്രിയകൾ ആരംഭിച്ചിരുന്നു. വിധിപ്രകാരം ചതുഃ ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം പ്രാസാദ ശുദ്ധിക്രിയകൾ നടന്നു. തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തന്‍റെ കാര്‍മികത്വത്തിലായിരുന്നു ശുദ്ധിക്രിയകള്‍. മകര സംക്രമ നാളില്‍ പുലര്‍ച്ചെ മൂന്നിന് നട തുറന്നത് മുതല്‍ തന്നെ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാന്‍ സ്വാമിമാരുടെ വന്‍ തിരക്കായിരുന്നു സന്നിധാനത്ത്. പതിനെട്ടാംപടി ചവിട്ടി ദര്‍ശന സായൂജ്യം നേടി നെയ്യഭിഷേകവും നടത്തി സന്നിധാനത്ത് നിന്നിറങ്ങി സൗകര്യപ്രദമായ ഇടങ്ങളില്‍ വിരിവച്ച് മകര ജ്യോതി ദര്‍ശിക്കാനായി തമ്പടിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഭക്തര്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരുവാഭരണ ഘോഷയാത്ര വൈകീട്ടെത്തും

അതേസമയം പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ഘോഷയാത്രയ്ക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രയാണം ചെയ്‌ത് സന്നിധാനത്തെത്തുന്ന തിരുവാഭരണ പേടകങ്ങള്‍ വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കമുള്ള 26 അംഗ സംഘമാണ്.

പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്ന ആഭരണങ്ങൾ തിരുവാഭരണപ്പെട്ടി, വെള്ളിപ്പെട്ടി, കൊടിപ്പെട്ടി എന്നിങ്ങനെ മൂന്നു പേടകങ്ങളിലായാണ് സന്നിധാനത്തെത്തിക്കുക. പന്തളം രാജാവ് വളർത്തുമകനായ അയ്യപ്പന് കാഴ്‌ചവച്ച ആഭരണങ്ങളാണ് തിരുവാഭരണ പേടകത്തിലുള്ളത്. തിരുമുഖം, പ്രഭ, രണ്ട് സ്വർണ ആനകൾ, സ്വർണപ്പുലി, വാൾ, അരമണി, ശരപ്പൊളിമാല, മണികണ്ഠമാല,വില്ലുതലമാല, എരിക്കിൻപൂമാല, നവരത്നമോതിരം, സ്വർണ്ണക്കുടം, നെറ്റിപ്പട്ടം, പൂജാപാത്രങ്ങൾ തുടങ്ങിയവയാണ് തിരുവാഭരണങ്ങൾ. തിരുവാഭരണ പേടകങ്ങളുമായുള്ള ഘോഷയാത്ര 6.15ഓടെ കൊടിമരച്ചുവട്ടില്‍ എത്തും. അവിടെ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിക്കും.

മകരജ്യോതിയ്‌ക്കായി കാത്തിരിപ്പ്

പന്തളം രാജാവിന്‍റെ പ്രതി പുരുഷനെന്ന നിലയ്ക്ക് ഓരോ വർഷവും കൊട്ടാരം നിർവാഹകസമിതി തിരഞ്ഞെടുക്കുന്ന രാജകുടുംബാംഗത്തിന്‍റെ നേതൃത്വത്തിലാണ് തിരുവാഭരണങ്ങൾ ശബരിമലയിൽ എത്തിക്കുക. ഇത്തവണ തൃക്കേട്ട രാജരാജ വര്‍മ്മ നയിക്കുന്ന ഘോഷയാത്ര പതിനെട്ടാം പടി കയറി എത്തുമ്പോള്‍ തന്ത്രി കണ്‌ഠരര് ബ്രഹ്മദത്തനും കണ്‌ഠരര് രാജീവരരും മേല്‍ ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും. ഇതേസമയത്ത് തന്നെ പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. ഈ സമയത്ത് ആകാശത്ത് മകരനക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. ഇതുദര്‍ശിക്കാനായി ഭക്തലക്ഷങ്ങളാണ് സന്നിധാനത്ത് കാത്തിരിക്കുന്നത്.

Also Read: ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും, സായൂജ്യമടയാന്‍ ഭക്തലക്ഷങ്ങള്‍

Last Updated : Jan 14, 2025, 12:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.