കൊൽക്കത്ത: കൊൽക്കത്തയില്‍ ബഹുനില കെട്ടിടം സമീപത്തെ കെട്ടിടത്തിലേക്ക് ചെരിഞ്ഞു വീണു. ജാദവ്പൂരിലെ വിദ്യാസാഗർ കോളനിയിലെ നാല് നില കെട്ടിടമാണ് അയൽ കെട്ടിടത്തിലേക്ക് അപകടകരമായി ചെരിഞ്ഞത്. നിരവധി ഫ്ലാറ്റുകളുള്ള കെട്ടിടമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറച്ച് മാസങ്ങൾക്ക് മുമ്പ് കെട്ടിടം അല്‍പ്പം ചെരിഞ്ഞിരുന്നു. ഈ സമയം തന്നെ താമസക്കാര്‍ കെട്ടിടത്തില്‍ നിന്ന് മാറിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു. ഇന്ന് (14-01-2024) അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കെട്ടിടം പൂർണ്ണമായും ചെരിയുകയായിരുന്നു. കെട്ടിടത്തിന്‍റെ താഴത്തെ നില പൂർണ്ണമായും തകർന്നിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ നികത്തി കെട്ടിടം നിര്‍മിച്ചതിനാലാണ് ഇത്തരത്തില്‍ കെട്ടിടത്തിന് അപകടം സംഭവിച്ചതെന്നാണ് ജാദവ്പൂർ എംഎൽഎ ദെബ്രത മജുംദാർ പറഞ്ഞു. കെട്ടിടത്തിന് 12 വർഷം പഴക്കമാണ് ഉണ്ടായിരുന്നത്. തണ്ണീർത്തടം നികത്തിയാണ് കെട്ടിടം നിര്‍മിച്ചത് എന്നും എംഎല്‍എ പറഞ്ഞു.ർ
അതേസമയം കെട്ടിടത്തിന്‍റെ ഉടമയ്‌ക്കെതിരെ കേസെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. കൊല്‍ക്കത്തയില്‍ കഴിഞ്ഞ വർഷം കെട്ടിടം തകര്‍ന്നു വീണ് 13 പേർ മരിച്ചിരുന്നു.
Also Read: ബലാത്സംഗം: ഹരിയാന ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ്