ഭോപാൽ : മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വനിത നേതാവിനെ ബലാത്സംഗം ചെയ്യുകയും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. അജിത്പാൽ സിങ് ചൗഹാനാണ് അറസ്റ്റിലായത്. അതേസമയം അറസ്റ്റിലായ ഉടൻ തന്നെ ബിജെപി അജിത്പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വൃത്തങ്ങൾ അറിയിച്ചു.
പാർട്ടി ടിക്കറ്റ് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് പ്രതി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും യുവതി പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതിയായ അജിത്പാൽ സിങ് ചൗഹാൻ സ്ത്രീയുടെ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല വീഡിയോ കാണിച്ച് പണം നൽകാൻ നിർബന്ധിക്കുകയും ചെയ്‌തു എന്ന് എഫ്‌ഐആറിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി 13 ന് ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 (1) (ബലാത്സംഗം), 308 (5) (മരണഭീതിയിലോ ഗുരുതരമായ പരിക്കിലോ ആരെയെങ്കിലും ഭീഷണിപ്പെടുത്തി പണം തട്ടല്‍), 296 (അശ്ലീല പ്രവൃത്തി), 351 (3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അജിത്പാൽ സിങ് ചൗഹാനെതിരെ കേസെടുത്തു. അതേസമയം സിദ്ധി ജില്ലാ ബിജെപി പ്രസിഡന്‍റ് ദേവ് കുമാര്‍ സിങ് അജിത്പാല്‍ സിങ് ചൗഹാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
Also Read: ബലാത്സംഗം: ഹരിയാന ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ്