ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം പോരാട്ടം രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ 18 റൺസ് നേടിയാൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അതിഥി ബാറ്ററായി താരം മാറും. ഇതുവരെ ഈ റെക്കോർഡ് അഫ്ഗാനിസ്ഥാന് താരം മുഹമ്മദ് നബിയുടെ പേരിലാണ്. ഇന്ത്യയിൽ 25 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 25.27 ശരാശരിയിലും 164.49 സ്ട്രൈക്ക് റേറ്റിലും 556 റൺസ് താരം നേടിയിട്ടുണ്ട്. അതിൽ മൂന്ന് അർദ്ധസെഞ്ചുറികളും ഉയർന്ന സ്കോറായ 89ഉം ഉൾപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ 19 ടി20 മത്സരങ്ങളിൽ നിന്ന് 44.91 ശരാശരിയിലും 153.56 സ്ട്രൈക്ക് റേറ്റിലും നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 539 റൺസ് നേടിയ ജോസ് ബട്ട്ലറാണ് രണ്ടാം സ്ഥാനത്ത്. 12 ടി20കളിൽ നിന്ന് 458 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. 14 ടി20 മത്സരങ്ങളിൽ നിന്ന് 445 റൺസുമായി ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ നാലാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷഹ്സാദ് 13 ടി20 മത്സരങ്ങളിൽ നിന്ന് 435 റൺസും നേടിയിട്ടുണ്ട്.
🤝 " i've been looking forwards to working with baz for a long time"
— England Cricket (@englandcricket) January 21, 2025
🇮🇳 "playing in india is always a treat for any cricketer"
😃 "i've been practicing my smiling in the mirror!"
watch the full interview with @josbuttler ahead of our opening T20I match in Kolkata tomorrow 👇 pic.twitter.com/EVTCeFeyNi
ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ ജോസ് ബട്ട്ലർ മികച്ച ഫോമിലാണെങ്കിലും ഇംഗ്ലണ്ട് 0-2 ന് പിന്നിലാണ്. പരമ്പര നേടുന്നതിന് ഇംഗ്ലീഷ് പടയ്ക്ക് ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് 56.50 ശരാശരിയിൽ 113 റൺസ് നേടിയ ബട്ട്ലറാണ് നിലവിൽ പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് സ്കോറർ.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ താരം 68 റൺസും പിന്നീട് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ 45 റൺസും നേടിയെങ്കിലും രണ്ട് ഇന്നിംഗ്സുകളും പാഴായി.
ടി20 യില്‍ ഇന്ത്യയിൽ ഒരു സന്ദർശക ബാറ്റര്‍ നേടിയ കൂടുതൽ റൺസ്
- 1- മുഹമ്മദ് നബി - 25 ടി20 മത്സരങ്ങളിൽ നിന്ന് 556 റൺസ്,
- 2- ജോസ് ബട്ട്ലർ - 19 ടി20 മത്സരങ്ങളിൽ നിന്ന് 539 റൺസ്
- 3- ക്വിന്റൺ ഡി കോക്ക് - 12 ടി20 മത്സരങ്ങളിൽ നിന്ന് 458 റൺസ്
- 4- ഗ്ലെൻ മാക്സ്വെൽ - 14 ടി20 മത്സരങ്ങളിൽ നിന്ന് 445 റൺസ്
- 5. മുഹമ്മദ് ഷഹ്സാദ് 13 ടി20 മത്സരങ്ങളിൽ നിന്ന് 435 റൺസ്