ETV Bharat / state

'വിഴിഞ്ഞത്ത് കയറ്റിറക്കുമതി രണ്ട് മാസത്തിനകം'; കോണ്‍ക്ലേവിന് ഇന്ന് തുടക്കം - VIZHINJAM STARTS EXPORT IMPORT

ട്രാന്‍സ്ഷിപ്പ്‌മെൻ്റിനൊപ്പം ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള പ്രോത്സാഹനം വലിയ വരുമാനമുണ്ടാക്കുമെന്ന് അദാനി പോര്‍ട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പ്രണവ് ചൗധരി വ്യക്തമാക്കി.

EXPORT AND IMPORT IN VIZHINJAM  വിഴിഞ്ഞം കോണ്‍ക്ലേവ്  VIZHINJAM Conclave  SEA AIR TRANSSHIPMENT HUB
Pranav Choudhary (ETV bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 7:04 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നും രണ്ട് മാസത്തിനകം ഇറക്കുമതിയും കയറ്റുമതിയും ആരംഭിക്കുമെന്ന് അദാനി പോര്‍ട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പ്രണവ് ചൗധരി. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെൻ്റ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ മദര്‍ഷിപ്പുകളില്‍ നിന്നും ചെറിയ കപ്പലുകളിലേക്ക് ചരക്ക് മാറ്റുന്ന ട്രാന്‍സ്ഷിപ്പ്‌മെൻ്റാണ് വിഴിഞ്ഞത്ത് നടക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രാന്‍സ്ഷിപ്പ്‌മെൻ്റിലൂടെ തന്നെ പൊതുഖജനാവിലേക്ക് വിഴിഞ്ഞം നികുതിയിനത്തില്‍ വന്‍ സംഭാവനയാണ് നൽകുന്നത്. ഇറക്കുമതിയും കയറ്റുമതിയും കൂടി ആരംഭിച്ചാല്‍ ഇത് വര്‍ധിക്കുമെന്നും ദക്ഷിണേന്ത്യയിലെ കയറ്റുമതിക്കാരെ വിഴിഞ്ഞം ആകര്‍ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാന്‍സ്ഷിപ്പ്‌മെൻ്റിനൊപ്പം ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള പ്രോത്സാഹനം വലിയ വരുമാനമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പി രാജീവ് സംസാരിക്കുന്നു. (ETV Bharat)

സീ - എയര്‍ ട്രാന്‍സ്ഷിപ്പ്‌മെൻ്റ് ഹബ്ബ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉപയോഗപ്പെടുത്തി വിഴിഞ്ഞത്തിൻ്റെ രണ്ടാം ഘട്ട വികസനത്തില്‍ സീ ടു എയര്‍ ട്രാന്‍സ്ഷിപ്പ്‌മെൻ്റ് ഹബ്ബ് പരിഗണിക്കുമെന്നും കരണ്‍ പ്രണവ് പറഞ്ഞു. നിലവില്‍ ട്രാന്‍സ്ഷിപ്പ്‌മെൻ്റ് കടല്‍ മാര്‍ഗമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. എമിറേറ്റ്‌സ്, ഖത്തര്‍, പസഫിക് എയര്‍ലൈനുകള്‍ക്ക് ചരക്ക് എയര്‍ഡ്രോപ്പ് ചെയ്യുന്ന രീതിയുണ്ട്. വിമാനത്താവളമില്ലാതെ തന്നെ ചരക്ക് ഗതാഗതം സുഗമമാക്കുന്ന ഈ രീതിക്കുള്ള സാധ്യതകള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഷാങ്ഹായ്, ബുസാന്‍, കൊറിയ, സിംഗപ്പൂര്‍, ആഫ്രിക്ക, ഗള്‍ഫ്, യൂറോപ്പ്, റോട്ടര്‍ഡാം, എന്നിവിടങ്ങളുമായി വിഴിഞ്ഞത്തിന് ചരക്ക് വ്യാപാര ബന്ധമുണ്ട്. ഇത് അമേരിക്കന്‍, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തും. വിഴിഞ്ഞത്ത് നിലവിലുള്ള കണ്ടെയ്‌നര്‍ ടെര്‍മിനലിന് പുറമേ രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുമ്പോള്‍ ദ്രാവക ചരക്ക് ഗതാഗതം കൂടി സാധ്യമാകുന്ന തരത്തിലുള്ള ടാങ്കുകള്‍ കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2028 ഡിസംബറിലാണ് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതെന്നും പ്രണവ് ചൗധരി തിരുവനന്തപുരത്ത് പറഞ്ഞു. നിക്ഷേപകരെ ആകര്‍ഷിക്കാനായി ഇന്നും നാളെയുമായിട്ടാണ് തിരുവനന്തപുരത്ത് വിഴിഞ്ഞം ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെൻ്റ് കോണ്‍ക്ലേവ് നടക്കുന്നത്.

Also Read: തുലാവർഷം പിൻവാങ്ങി; കേരളത്തിൽ ചൂട് കൂടി; 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.