കേരളം

kerala

ETV Bharat / state

വയനാട് ദുരിതാശ്വാസം സര്‍ക്കാര്‍ കണക്കാക്കിയ ചെലവ് വിവാദത്തില്‍; ആകെ ക്രമക്കേടെന്ന് കെ സുരേന്ദ്രന്‍ - GOVT EXPENDITURE WAYANAD DISASTER

വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കണക്കാക്കിയ ചെലവ് പുറത്തു വന്നു. 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് കണക്കാക്കിയത് 2 കോടി 76 ലക്ഷം രൂപ. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്ക് 11 കോടി വകയിരുത്തിയതായും കണക്കുകളിൽ പറയുന്നു.

WAYANAD EXPENDITURE  WAYANAD DISASTER  വയനാട് ദുരന്തം ചെലവുകള്‍ പുറത്ത്  വയനാട് ദുരന്തം സര്‍ക്കാര്‍
Etv Bharat (ETV Bharat)

By ETV Bharat Kerala Team

Published : Sep 16, 2024, 1:57 PM IST

കെ സുരേന്ദ്രന്‍ (ETV Bharat)

കോഴിക്കോട്:വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച ചെലവ് വിവരങ്ങളിൽ വ്യാപക പൊരുത്തക്കേടുകളുള്ളതായി വിമര്‍ശനം. രക്ഷാപ്രവർത്തനങ്ങളുടെ ചെലവിനായി സര്‍ക്കാര്‍ കണക്കാക്കിയ തുകയുടെ വിശദാംശങ്ങളാണ് പുറത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാ‍ര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവന്നതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം രൂപ ചെലവിനത്തിൽ വകയിരുത്തിയെന്നാണ് സർക്കാർ കണക്ക്.

വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനത്തിന്‍റെ പേരിൽ പിണറായി സർക്കാർ നടത്തിയ കൊള്ള മനുഷ്യത്വരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഒരു രൂപ പോലും വാങ്ങിക്കാതെയാണ് സേവാഭാരതി വയനാട്ടിൽ ശവസംസ്‌കാരം നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാൽ 75,000 രൂപയാണ് ഒരു ശവസംസ്‌കരണത്തിന് സർക്കാർ എഴുതി എടുത്തിട്ടുള്ളത്.

കോടിക്കണക്കിന് രൂപയാണ് വളണ്ടിയർമാരുടെ സേവനത്തിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഒരു രൂപ പോലും വാങ്ങിക്കാതെ കയ്യും മെയ്യും മറന്ന് കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചിടത്താണ് ഈ കൊള്ള സർക്കാർ നടത്തിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ മുതലെടുത്ത് അഴിമതി നടത്തുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സര്‍ക്കാര്‍ കണക്ക് ഇങ്ങനെ:

ഓഗസ്‌റ്റ് മാസത്തിൽ തയ്യാറാക്കിയ മെമ്മോറാണ്ടമാണ് സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം സമര്‍പ്പിച്ചത്. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ ചെലവാകുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇത്തരത്തില്‍ 359 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവ് വരും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവിനത്തില്‍ കണക്കുകളിൽ കാണിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിന്നും (ETV Bharat)

സര്‍ക്കാര്‍ സത്യവാങ്മൂലം അനുസരിച്ച് വളണ്ടിയര്‍മാരുടെ വണ്ടിച്ചെലവിനും ഭക്ഷണത്തിനും 14 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ ഗതാഗതത്തിന് മാത്രം 4 കോടി രൂപ ചെലവാകുമെന്ന് കണക്കുകള്‍ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വെളണ്ടിയേഴ്‌സിന് യൂസർ കിറ്റ് നൽകിയ വകയിൽ 2 കോടി 98 ലക്ഷത്തിന്‍റെ ചെലവ് കാണിക്കുന്നു. ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണത്തിന് ഒരു കോടി രൂപയാണ് ചെലവ്.

സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിന്നും (ETV Bharat)

17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിന്‍റെ ചെലവ് 7 കോടി. ഇന്ത്യൻ എയർ ഫോഴ്‌സിന് എയർ ലിഫ്റ്റിങ് ഹെലികോപ്‌ടർ ചാർജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി രൂപയും ചെലവ് ഇനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മിലിട്ടറി / വെളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി. മിലിട്ടറി, വൊളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിന്നും (ETV Bharat)

ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് വാടക ഇനത്തില്‍ 15 കോടി ചിലവ് . ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടി. മെഡിക്കൽ പരിശോധന ചെലവ് 8 കോടി. ഡ്രോൺ റഡാർ വാടകയായി 3 കോടി. ഡിഎൻഎ പരിശോധനകള്‍ക്കായി 3 കോടി രൂപ എന്നിങ്ങനെയാണ് സർക്കാ‍ര്‍ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ചെലവുകള്‍.

സര്‍ക്കാരിന്‍റെ സത്യവാങ്ങ്മൂലത്തില്‍ ദുരിത ബാധിതരേക്കാൾ കൂടുതൽ പണം ചെലവിട്ടത് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണന്ന് തെളിയുന്നതായി യുഡി എഫ് നേതാക്കളും ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി രൂപ ചെലവ് വരും എന്ന സര്‍ക്കാര്‍ കണക്കും വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നു.

Also Read:വയനാട് ദുരിതാശ്വാസത്തിന്‍റെ പേരിൽ അനധികൃത പണപ്പിരിവ്; കോൺഗ്രസ്‌ പ്രവർത്തകന് സസ്‌പെന്‍ഷന്‍

ABOUT THE AUTHOR

...view details