പത്തനംതിട്ട:പന്തളം കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു. തേരിന്‍റെ ഏറ്റവും മുകൾ ഭാഗത്താണ് തീ ആളിപ്പടർന്നത്. പടക്കം കത്തിച്ചതിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. ഉത്സവം കാണാൻ വലിയ ഭക്തജനതിരക്കും ഉണ്ടായിരുന്നു(Fire on Festival Theru).
ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു - FIRE ON TEMPLE FESTIVAL - FIRE ON TEMPLE FESTIVAL
ഉത്സവാഘോഷത്തോട് അനുബന്ധിച്ചൊരുക്കിയ തേരിന് തീപിടിച്ചു. പരിഭ്രാന്തരായി നാട്ടുകാര്‍
Pandalam Koorambala Temple fest: fire on Theru
Published : Mar 26, 2024, 10:58 PM IST
ചൊവ്വാഴ്‌ച രാത്രി ഏഴ് മണിയോടുകൂടിയായിരുന്നു തീപ്പിടുത്തം. സ്ഥലത്തു ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്(Pandalam). തേരിന് തീ പിടിച്ചയുടൻ നാട്ടുകാർ വിവരം അടൂർ അഗ്നി രക്ഷ നിലയത്തിൽ അറിയിച്ചിരുന്നു. അഗ്നി രക്ഷ സേന ഉടൻ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ തീ അണച്ചെന്നും അപകട സാധ്യത ഇല്ലെന്നും അറിയിപ്പ് ലഭിച്ചതോടെ സേന മടങ്ങുകയും ചെയ്‌തു.